ടാറ്റൂ ഫോട്ടോ ആരാധകർക്ക് വേണ്ടി പങ്കുവെച്ച് പ്രിയതാരം.
സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് ആൻഡ്രിയ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് സിനിമാ പ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.
നടി എന്നതിലുപരി പ്ലേബാക്ക് സിംഗർ എന്ന നിലയിലും താരം അറിയപ്പെടുന്നു. മലയാളം തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച താരം പ്ലേബാക്ക് സിംഗർ എന്ന നിലയിലാണ് കരിയർ ആരംഭിച്ചത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് സിനിമാ ലോകത്തേക്ക് കടന്നു വന്നു. ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറാൻ താരത്തിന് കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമായ കാര്യത്തിന് ആരാധകരേറെയാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.4 ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ നരകം സൃഷ്ടിക്കാറുണ്ട്.
ഇപ്പോൾ താരം പങ്കുവെച്ച് പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയ ഇളക്കിമറിച്ചിരിക്കുന്നത്. തന്റെ അടിവയറ്റിൽ പതിപ്പിച്ച ടാറ്റൂ ആരാധകർക്ക് തുറന്ന് കാട്ടിയാണ് താരം ഫോട്ടോ പങ്കുവെച്ചത്. ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുണ്ട്. ഇത്തരത്തിൽ ശരീരത്തിൽ വരച്ച ടാറ്റു ആരാധകർക്ക് കാണിക്കുന്നത് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളുടെ സ്ഥിരം കാഴ്ചയാണ്.
2007ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പച്ചയ്ക്കിളി മുത്തുചാരം എന്ന തമിഴ് സിനിമയിൽ കല്യാണി വെങ്കടേഷ് എന്ന കഥാപാത്രം അഭിനയിച്ചു കൊണ്ട് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് 2010 ആയിരത്തിൽ ഒരുവൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് വരെ താരത്തിന് ലഭിച്ചു.
2013 ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ അന്നയും റസൂലും എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് താരം മലയാളത്തിൽ അരങ്ങേറി. ലണ്ടൻ ബ്രിഡ്ജ് തോപ്പിൽ ജോപ്പൻ ലോഹം തുടങ്ങിയവ താരം അഭിനയിച്ച മറ്റു പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം തിളങ്ങിയിട്ടുണ്ട്. പല ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.