ജയ്പുർ ചായ 🔥 ജയ്പുർ ചുറ്റിക്കറങ്ങുന്ന ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം അപർണ തോമസ് 🥰🔥

in Entertainments

മിനിസ്ക്രീനിലെ അവതാരകർക്ക്  പ്രേക്ഷകരുടെ ആത്മാർത്ഥ ഇഷ്ടം ലഭിക്കൽ സ്വാഭാവികമാണ്. അക്കൂട്ടത്തിൽ വളരെ മുൻപന്തിയിലുള്ള താരദമ്പതികൾ ആണ് ജീവയും അപർണയും. വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ  വലിയ ആത്മബന്ധം പ്രേക്ഷകരുമായി സ്ഥാപിച്ചത് എന്ന് എടുത്തു പറയേണ്ട വിശേഷമാണ്.  മികച്ച  ആരാധക വൃന്ദത്തെ സ്വന്തമാക്കാനും  താര ജോഡികൾക്ക് സാധിച്ചത് ചെറിയ കാലയളവിൽ ആണ്.

നാച്ചുറൽ ആയുള്ള അവതരണവും  വളരെ സരസമായ ഉള്ളിൽ തട്ടിയ വാക്കുകളും പ്രവൃത്തികളുമാണ് താര ദമ്പതികളെ പ്രേക്ഷകരിലേക്ക് ആകർഷിക്കുന്നത്. അതു കൊണ്ടു തന്നെയാണ് മറ്റുള്ള അവതാരകരിൽ നിന്നും ഈ ദമ്പതികൾ വേറിട്ടു നിൽക്കാനും ഒരുപാട് സ്നേഹം സമ്പാദിക്കാനും ഇടയായത്. പ്രേക്ഷകരുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിൽ ഇവർ കാര്യമായ ശ്രദ്ധ പുലർത്തുന്നുണ്ട്.

സീ കേരളം ചാനലിലെ സരിഗമപാ എന്ന  മ്യൂസിക് റിയാലിറ്റി ഷോയുടെ അവതാരകനായാണ് ജീവയെ പ്രേക്ഷകർ അറിയുന്നത്.  അതിനു ശേഷമാണ്   മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയുടെ അവതാരകരായി അപർണ്ണയും ജീവയും ഒരുമിച്ച് എത്തിയത്. ഒരുമിച്ച് ഉണ്ടാകുമ്പോൾ പരിപാടികളുടെ എപ്പിസോഡുകൾക്ക് വേണ്ടി പ്രേക്ഷകർ സ്നേഹത്തോടെയാണ് കാത്തിരിക്കുന്നത്.

 അപർണ അവതരണ മേഖലയിലേക്ക് ഇപ്പോൾ വന്നതാണ്. ഇതിനു മുൻപ് ക്യാബിൻ ക്രൂ ആയിരുന്നു.   എല്ലാവരും ആഗ്രഹിക്കുന്ന ആ തൊഴിൽ രാജിവെക്കുകയാനുണ്ടായത്. സ്വന്തം ഭർത്താവിന്റെ കൂടെ ചാനൽ പരിപാടികളിലേക്ക് സ്നേഹ നിധിയായ ഭാര്യയും ഇറങ്ങി. സോഷ്യൽ മീഡിയയിൽ രണ്ടുപേരും ഒരുപാട് ആരാധകരെയും  ഫോളോവേഴ്സിനെയും നേടിയാണ് മുന്നോട്ട് പോകുന്നത്.

മികച്ച പ്രതികരണങ്ങൾ ആണ് പ്രേക്ഷകർ നൽകുന്നത്. ഇരുവരും ഒന്നിച്ചുള്ള അഭിമുഖ പരിപാടികളും ഫോട്ടോഷൂട്ടുകൾ വീഡിയോകളും വിശേഷങ്ങളും പ്രണയവും പ്രണയ വിവാഹവും ഈ ജീവിതത്തിലെ രസകരമായ അനുഭവങ്ങളും എല്ലാം പ്രേക്ഷകർ  ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ഫോളോവേഴ്സും ആരാധകരും ഉള്ള താരദമ്പതികൾ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തരംഗം സൃഷ്ടിക്കാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അപർണ്ണയുടെ പുതിയ  ഫോട്ടോസ് ആണ്. സിമ്പിൾസിറ്റിയാണ് താരത്തിന്റെ  എപ്പോഴത്തെയും ഹൈലൈറ്റ്. സിമ്പിളായി ഒരിടത്തിരുന്ന് കാപ്പി കുടിക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം കാപ്പിയുടെ വിശേഷങ്ങളും ഉണ്ട്. കുൽഹാദ് കാപ്പി ആണ് താരം കുടിക്കുന്നത്.   കളിമൺ കപ്പുകളിൽ ആണ് കാപ്പി തന്നിരിക്കുന്നത് എന്നും അത് റീസൈക്കിൾ ചെയ്യുന്നതാണ് എന്നും ക്യാപ്ഷനിൽ താരം കുറിച്ചിരിക്കുന്നു.

Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna

Leave a Reply

Your email address will not be published.

*