
കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ഈഷ റെബ്ബ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക സ്നേഹം കരസ്ഥമാക്കാൻ താരത്തിന് സാധിച്ചു. തെലുങ്ക് സിനിമയിൽ ആണ് താരം സജീവമായി നിലകൊള്ളുന്നത്.

2013 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ഹൈദരാബാദിൽ കാരിയായ താരം ഒരു MBA ഗ്രാജുവേറ്റ് കൂടിയാണ്. കോളേജിൽ പഠിക്കുന്ന സമയത്ത് തന്നെ മോഡലിംഗ് രംഗത്ത് ശ്രദ്ധചെലുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. അവിടെനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരത്തെ പ്രശസ്ത സംവിധായകൻ മോഹൻ കൃഷ്ണ ഇന്ദ്രഗന്റി ഓഡിഷൻ ന്ന് വേണ്ടി ക്ഷണിക്കുകയായിരുന്നു.

താരമിപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെട്ട നടിയാണ്. അഭിനയത്തോടൊപ്പം മോഡൽ രംഗവും ഒരുപോലെ കൈകാര്യം ചെയ്യുന്ന താരം ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് താരം. ഇഷ്ട ഫോട്ടോകളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

മില്യൺ കണക്കിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. മഞ്ഞ ഉടുപ്പും ധരിച്ച് കിടിലൻ വേഷത്തിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

2012 ൽ പുറത്തിറങ്ങിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന തെലുങ്ക് സിനിമയിൽ ഹരണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്തവർഷം താരം ആദ്യമായി നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. അന്തക മുണ്ട് ആ തർവത എന്ന സിനിമയിലാണ് താരം ആദ്യമായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്.

2016 ൽ ഓയീ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് തുടർച്ചയായി ഒരുപാട് തെലുങ്ക് സിനിമകളിൽ വേഷം ചെയ്യാൻ താരത്തിന് സാധിച്ചു. വരാനിരിക്കുന്ന ഒറ്റു എന്ന സിനിമയിലൂടെ താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ്. മലയാളികൾ താരത്തിന്റെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അഭിനയ ജീവിതത്തിൽ ഒരുപാട് അംഗീകാരങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്.









