മലയാള ചലച്ചിത്ര മേഖലയിൽ ഇത്രത്തോളം പ്രശസ്തമായ ഒരു കുടുംബം വേറെയുണ്ടാകില്ല. കുടുംബത്തിലെ ചെറുതും വലുതുമായ എല്ലാ അംഗങ്ങളും പ്രേക്ഷകപ്രീതിയും ആരാധക അഭിപ്രായത്തിൽ മികച്ച നിൽക്കുക എന്നത് തന്നെയാണ് അത്ഭുതകരം ആകുന്നത്. അച്ഛനും അമ്മയും നാലു മക്കളുമടങ്ങുന്ന കുടുംബം എല്ലാവർക്കും സുപരിചിതമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നു.
വർഷങ്ങളായി മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് കൃഷ്ണ കുമാർ. താരം ഇന്നും സിനിമ മേഖലയിൽ സജീവമാണ്. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാറും തന്റെ യൂട്യൂബ് ചാനലിലൂടെയും മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലൂടെയും നിരവധി ആരാധകരെ നേടിയ തന്നെയാണ് മുന്നോട്ടു പോകുന്നത്.
അദ്ദേഹത്തിന്റെ രണ്ടു മക്കളും സിനിമ മേഖലയിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച അഭിനേത്രികൾ ആണ്. അഹാനയെ ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. മറ്റൊരു മകൾ ഇശാനി കൃഷ്ണ കുമാർ തന്റെ അഭിനയ ജീവിതം ആരംഭിച്ചിരിക്കുന്നത് തന്നെ ഒരു ചിത്രത്തിലെ മുഴുനീള കഥാപാത്രത്തിലൂടെയാണ്. താരത്തിന്റെ അരങ്ങേറ്റ ചിത്രം തന്നെ വലിയ വിജയകരമായി റിലീസ് ചെയ്യപ്പെട്ട മമ്മൂട്ടി നായകനായ വൺ എന്ന ചിത്രമാണ്.
ചിത്രത്തിൽ രമ്യ എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. വളരെ മികച്ച പ്രേക്ഷകപ്രീതി ഈ ഒരൊറ്റ റോളിലൂടെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. സിനിമാ മേഖലയിലേക്ക് കടന്നു വരികയാണെങ്കിൽ ആദ്യം ഏതെങ്കിലുമൊരു യങ് സ്റ്റാറിന്റെ കൂടെ ആയിരിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും പക്ഷേ മമ്മൂട്ടി നായകനായ വൺ എന്ന സിനിമയിൽ ഒരു മുഴുനീള കഥാപാത്രം ലഭിച്ചതു കൊണ്ടാണ് ആ സിനിമയ്ക്ക് കമ്മിറ്റ് ചെയ്തത് എന്നും നേരത്തെ ഇഷാനി കൃഷ്ണ വ്യക്തമാക്കിയിരുന്നു.
വൺ എന്ന സിനിമ റിലീസ് ആയതിനു ശേഷം താരത്തിന് വളരെ പെട്ടെന്ന് പ്രേക്ഷക ശ്രദ്ധ നേടി. അതിനു ശേഷം താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തു താരം പങ്കുവെക്കുന്ന നിസ്സാരമായ പോസ്റ്റുകൾ പോലും വലിയതോതിൽ കാഴ്ചക്കാരെ നേടുകയും ചെയ്തു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ എല്ലാം വളരെ സജീവമായി ഇടപെടുന്ന താരമാണ് ഇഷാനി ഒരുപാട് ഫോളോവേഴ്സും താരത്തിനുണ്ട്.
താരം പങ്കുവെക്കുന്ന ഓരോ ഫോട്ടോകളും വീഡിയോകളും സിനിമ കുടുംബ വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എടുക്കാറുള്ളത്. താരം ഭാരം വർദ്ധിപ്പിച്ചതിനു ശേഷം പങ്കുവച്ച ഫോട്ടോകളെല്ലാം വൈറലായിരുന്നു. ശരീരഭാരം 41ൽ നിന്ന് 10 കിലോ കൂട്ടി 51 ലേക്ക് ഉയർത്തിയത് സമൂഹ മാധ്യമങ്ങളിൽ വളരെ വലിയ വാർത്തയായി.
ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ടും ആരാധകർ പതിവുപോലെ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ എല്ലാം തരംഗമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. ആരാധകരെല്ലാം വിസ്മയിപ്പിച്ചുകൊണ്ട് കിടിലൻ ഫോട്ടോ ഷൂട്ട് ആണ് താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളും താരത്തെ തേടിയെത്തുന്നുണ്ട്.