കലക്ക് വേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറാകന്ന കങ്കണ റണാവത്. പുതിയ ഡെഡിക്കേഷൻ അത്ഭുതപ്പെടുത്തുന്നു.
നിലവിൽ ബോളിവുഡ് സിനിമയിലെ ഏറ്റവും മികച്ച അഭിനേത്രി ആരെന്നു ചോദിച്ചാൽ ഒട്ടു മിക്ക എല്ലാ സിനിമാ പ്രേമികളും പറയുന്ന ഉത്തരം കങ്കണ റണാവത് എന്നായിരിക്കും. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അനശ്വരമാക്കാൻ താരത്തിന് സാധിച്ചു.
ഒരു ബഹുമുഖപ്രതിഭയായ താരം നടി എന്നതിലുപരി ഫിലിം മേക്കർ എന്ന നിലയിലും അറിയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഒരുപാട് വിമർശനങ്ങളും വിവാദങ്ങളും താരം രാഷ്ട്രീയ നിലപാടിന്റെ പേരിൽ കേട്ടിട്ടുണ്ട്. പക്ഷേ അഭിനയജീവിതത്തിൽ താരത്തിന് വിരോധികൾ ഇല്ല എന്ന് വേണം പറയാൻ. ഏത് വേഷം വളരെ ലാഘവത്തോടെയാണ് താരം കൈകാര്യം ചെയ്യുന്നത്.
സിനിമയുടെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെ ഡെഡിക്കേഷൻ ലെവൽ കൊണ്ടുപോകാൻ താരം തയ്യാറാകാറുണ്ട്. അതിനുള്ള ഒരുപാട് ഉദാഹരണങ്ങൾ താരത്തിന്റെ സിനിമകളിൽ കാണാൻ സാധിക്കുന്നുണ്ട്. ഇപ്പോൾ വീണ്ടും താരത്തിന്റെ സിനിമയിലുള്ള ഡെഡിക്കേഷൻ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിട്ടുള്ളത്.
അത്ഭുതത്തോടെ അല്ലാതെ ആരാധകർക്ക് താരത്തിന്റെ ഡെഡിക്കേഷൻ കാണാൻ കഴിയില്ല. പുതിയ സിനിമയായ തലൈവി എന്ന സിനിമയിലെ അഭിനയത്തിന് വേണ്ടിയാണ് താരം 30 കിലോ കൂട്ടിയത്. തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ കഥാപാത്രമാണ് താരം സിനിമയിൽ അവതരിപ്പിക്കുന്നത്. ഹിന്ദി തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ ആണ് ഈ സിനിമ പുറത്തിറങ്ങാൻ പോകുന്നത്. ഈ സിനിമയ്ക്ക് വേണ്ടിയുള്ള താരത്തിന്റെ ഡെഡിക്കേഷൻ ആണ് ഏവരെയും ഞെട്ടിച്ചത്. തൊട്ടടുത്ത് സിനിമയായ ദക്കാട് ൽ താരം കൂട്ടിയ ഈ കിലോ കുറച്ചു എന്നതാണ് ഏവരെയും ഞെട്ടിച്ചത്.
ഇതിനെത്തുടർന്ന് ശരീരത്തിൽ ഒരുപാട് പാടുകൾ ഉണ്ടായിട്ടുണ്ട് എന്ന് വരെ താരം ഈയടുത്ത് വെളിപ്പെടുത്തുകയുണ്ടായി. കലയുടെ പൂർത്തീകരണത്തിനു വേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറാണ് എന്നും, അങ്ങനെ പോകുമ്പോൾ ശരീരത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് എന്നും താരം പുറത്ത് പറഞ്ഞു. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് താരത്തെ അവസാനത്തെ സിനിമയിലെ ഡെഡിക്കേഷൻ.
2006 ലാണ് താരം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീടങ്ങോട്ട് താരം ഒരു പാട് വിജയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 2009 അഭിനയിച്ച ഫാഷൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സപ്പോർട്ടിംഗ് ആക്ട്രസ് നുള്ള ദേശീയ അവാർഡ് താരത്തിനു ലഭിക്കുകയുണ്ടായി. പിന്നീട് 2015 ലും 16 ലും 21 ലും മികച്ച നടിക്കുള്ള ദേശീയ അവാർഡും താരത്തെ തേടിയെത്തി. ബോളിവുഡ് കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളായി താരം ചരിത്രത്തിൽ രേഖപ്പെടുത്തും എന്നതിൽ സംശയമില്ല.