ബാലതാരങ്ങളിൽ ഏറ്റവും കൂടുതൽ സെലിബ്രിറ്റി സ്റ്റാറ്റസ് സോഷ്യൽ മീഡിയകളിൽ ആഘോഷിക്കപ്പെടുന്ന താരമെന്ന പദവിയുള്ള അഭിനേത്രിയാണ് എസ്തർ അനിൽ. അഭിനയിച്ച ഓരോ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എസ്തർ. മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ദൃശ്യം സിനിമയുടെ രണ്ട് ഭാഗത്തിലും മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്.
നിറഞ്ഞ കൈയടിയോടെ ആണ് പ്രേക്ഷകർ ദൃശ്യത്തെ സ്വീകരിച്ചത്. സൂപ്പർതാരത്തിന് മകളായി മികവിൽ അഭിനയിക്കുകയായിരുന്നു താരം. മലയാളത്തിൽ തിളങ്ങി കൊണ്ട് തന്നെ അന്യഭാഷകളിലും താരം നിറഞ്ഞ ആരാധകരെ നേടി കഴിഞ്ഞു. തെലുങ്ക്, തമിഴ് ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു. ബാലതാരമായാണ് മലയാള സിനിമയിലേക്ക് താരം കടന്നുവന്നത്.
ഫോട്ടോ ഷോട്ടുകളും പുതിയ വിശേഷങ്ങളും പ്രേക്ഷകരിലേക്ക് സൂചന നൽകുന്നത് താരം നായികയാകാനുള്ള ഒരുക്കത്തിലാണ് എന്ന് തന്നെയാണ്. മിക്കപ്പോഴും എസ്തറിന്റെ ഫോട്ടോസും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്യും. എല്ലാ ആഘോഷങ്ങളിലും താരങ്ങളുടെ പ്രത്യേക ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർ കാത്തിരിക്കാറുമുണ്ട്.
യുവനടിമാരുടെ ഫോട്ടോഷൂട്ടുകൾ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. എസ്തറിന്റെ പുതിയ ഫോട്ടോ ഷൂട്ടിനെ ക്കുറിച്ച് പരാമർശിക്കാൻ ഒരു ടെലിവിഷൻ ചാനൽ അവരുടെ ഒരു പ്രോഗ്രാം തന്നെ മാറ്റിവെച്ചിരിക്കുകയാണ്. ഈ പരിപാടിയുടെ അവതാരകരൊക്കെ ഏത് നൂറ്റാണ്ടിൽ ജീവിക്കുന്നവരാണ് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
വലിയ ചർച്ചയാണ് ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്നത്. കൈരളി ടിവിയിലെ ലൗഡ് സ്പീക്കർ എന്ന പരിപാടിയിലാണ് താരത്തിന്റെ ഫോട്ടോഷൂട്ടിന് കുറിച്ച് പരാമർശിച്ചത്. യുവനടിമാരായ എസ്തർ അനിലിന്റെ കൂടെ ഗോപിക രമേഷ്, സ്രിന്ദ, അനുശ്രീ, അഹാന കൃഷ്ണകുമാർ എന്നിവരുടെ ചില ഫോട്ടോ ഷൂട്ടുകളെ കുറിച്ചും പരിപാടിയിൽ പറഞ്ഞിട്ടുണ്ട്.
ഈ വിഷയത്തിൽ താരങ്ങൾ എല്ലാവരും നിലപാട് അറിയിക്കുകയും രൂക്ഷമായി പ്രതികരിക്കുകയും ചെയ്യുന്നു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് എസ്തർ അനിൽ ഈ സദാചാര വിമർശനങ്ങളോട് പ്രതികരിച്ചത്. പരിപാടിയുടെ അവതാരകരായ സ്നേഹ ശ്രീകുമാർ, ആൽബി ഫ്രാൻസിസ്, രശ്മി അനിൽകുമാർ എന്നിവരെ ടാഗ് ചെയ്ത് ‘യു ആർ സോ ഫുൾ ഓഫ് ഷിറ്റ്’ എന്നാണ് എസ്തർ കുറിച്ചത്.
ഇത്തരം സാഹചര്യങ്ങളെ നേരിടാൻ തന്റെ മകൾക്ക് അറിയാമെന്നും അതിനുള്ള കരുത്ത് അവൾക്കുണ്ടെന്നും അച്ഛൻ അയച്ച സന്ദേശവും എസ്തർ പ്രേക്ഷകർക്കു വേണ്ടി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ‘കൈരളി ടി വി ഇത്തരം വിഷത്വം പ്രോത്സാഹിപ്പിക്കരുത്’ എന്നാണ് നടി ഗോപിക രമേഷ് കുറിച്ചത്. സെലിബ്രേറ്റികൾ അല്ലാത്ത പ്രേക്ഷകരും ഈ വിഷയത്തിൽ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.
“പറയുമ്പോൾ പാർട്ടി ചാനലൊക്കെയാണ്; പക്ഷേ ചിന്താഗതി ആറാം നൂറ്റാണ്ടിലെയാണെന്നുമാത്രം”, “ഇവിടെ സിനിമാനടൻമ്മാർ സിക്സ് പാക്ക് ബോഡി കാണിക്കുന്നതും ഫോട്ടോഷൂട്ട് പിക്സ് പോസ്റ്റ് ചെയ്യാറുണ്ടല്ലോ. അപ്പോൾ ഇല്ലാത്ത എന്തോ ഒരു ചൊറിച്ചിലാണ് നടിമാർ ഫോട്ടോഷൂട്ട് നടത്തുമ്പോൾ. എനിക്ക് മനസിലാകുന്നില്ല എന്നാ ഇവറ്റുകൾ ആണിനേയും പെണ്ണിനേയും ഒരു മനുഷ്യനായി കാണുന്നതെന്ന്..? കഷ്ട്ടം തന്നെ…ഇപ്പോഴും ഗോത്ര ചിന്തകൾ ആയി നടക്കുന്ന കുറെ ആളുകൾ” എന്നൊക്കെയാണ് പ്രേക്ഷകരുടെ കമന്റുകൾ.