പൂജ ഹെഗ്ഡെ യുടെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
ചുരുങ്ങിയ കാലംകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നുവന്ന താരമാണ് പൂജ ഹെഗ്‌ഡെ. അഭിനയിച്ച ഒട്ടുമിക്ക സിനിമകളും സൂപ്പർ ഹിറ്റ് ആയ താരമാണ് പൂജ. തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലാണ് താരം സജീവമായി നിലകൊള്ളുന്നത്. യുവ സെൻസേഷണൽ നായകന്മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിന് കഴിഞ്ഞു.
2012 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. മോഡൽ എന്ന നിലയിലാണ് താരം തന്റെ കരിയർ ആരംഭിച്ചത്. 2009 ൽ മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത താരം പെട്ടെന്ന് തന്നെ എലിമിനേറ്റ് ചെയ്യപ്പെട്ടു. പക്ഷേ തൊട്ടടുത്ത വർഷം 2010 ൽ സെക്കൻഡ് റണ്ണറപ്പായി ശക്തമായ തിരിച്ചുവരവ് നടത്താൻ താരത്തിന് കഴിഞ്ഞു. ഇതിനെ തുടർന്നാണ് താരത്തിന് സിനിമയിൽ അവസരങ്ങൾ ലഭിച്ചത്.
മോഡൽ രംഗത്ത് സജീവമാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ൽ താരം ഈയടുത്തായി പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ആരാധകരുമായി നിരന്തരം സംവധിക്കാറുണ്ട്.
ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ക്യാൻഡിഡ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ബോൾഡ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.
2012 ൽ മിസ്കിൻ സംവിധാനം ചെയ്ത് ജീവ നായകനായി പുറത്തിറങ്ങിയ സൂപ്പർഹീറോ തമിഴ് സിനിമയായ ‘ മുഖംമൂടി’ യിൽ അഭിനയിച്ചുകൊണ്ടാണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലെ അഭിനയമാണ് താരത്തിന് കൂടുതൽ പ്രശസ്തി നേടിക്കൊടുത്തത്. 2014 ൽ പുറത്തിറങ്ങിയ ഒക്കെ ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു.
തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ നോടൊപ്പം രണ്ട് സിനിമകളിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടു എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. 2016 ൽ മോഹൻജദാരോ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. വിജയ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ബീസ്റ്റ് ഉൾപ്പെടെ അഞ്ചോളം സിനിമകൾ അണിയറയിൽ ഒരുങ്ങുകയാണ്.