ആ ചുംബന രംഗം വ്യാജമാണ്; നാഗചൈതന്യയെ ഉമ്മവെച്ചില്ല; നിലപാടുകളിൽ മാറ്റമില്ലെന്നും സായി പല്ലവി…

ഇന്ത്യയിൽ അറിയപ്പെടുന്ന അഭിനയേത്രിയും നർത്തകിയും ആണ് സായി പല്ലവി. 2008ൽ തമിഴിൽ ധൂം ധാം എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയ രംഗത്തെത്തുന്നത്. ഒരുപാട് മികച്ച കഥാപാത്രങ്ങൾ താരം പ്രേക്ഷകർക്ക് ഇതിനോടകം സമ്മാനിച്ചിട്ടുണ്ട്. സൗത്ത്‌ ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ്‌ റിയാലിറ്റി ഷോകളിൽ നർത്തകിയായതിന്നു ശേഷമാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്.

2015ൽ ആണ് മലയാളത്തിൽ അരങ്ങേറുന്നത്. അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സിനിമയിലാണ് താരം മലയാളത്തിൽ ആദ്യമായി അഭിനയിച്ചത്. 2016 ൽ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രം കലിയിലും താരം നായികയായി അഭിനയിച്ചു. ദുൽകറിന്റെ നായിക ആയത് വളരെ മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു.

മലയാളത്തിൽ നിവിൻ പൊളി കൂടാതെ ദുൽഖറിനെയും ഫഹദ് ഫാസിലിന്റെയും നായികായിട്ടുണ്ട്. തമിഴിൽ സൂര്യയുടെയും ധനുഷിന്റേയും നായികായിട്ടുള്ള സായി പല്ലവി തെലുങ്കിലും സിനിമകൾ ചെയ്തിട്ടുണ്ട്. അഭിനയ രംഗത്തും നൃത്തരംഗത്തും പ്രവർത്തിച്ച സായി പല്ലവി ഒരു ഡോക്ടറാണ് എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്.

പ്രേമത്തിന്റെയും ഫിദയിലെയും അഭിനയത്തിൽ കൂടി ഫിലിം ഫെയർ അവാർഡ് അടക്കം നേടിയ താരം മാരി 2, എൻ ജി കെ അതിരൻ എന്നി ചിത്രങ്ങളിൽ കൂടിയും ഒരുപാട് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കി. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ടുതന്നെ താരത്തിനെ കുറിച്ചുള്ള വാർത്തകൾ പോലും വല്ലാതെ ചർച്ച ചെയ്യപ്പെടാറുണ്ട്.

ഇപ്പോൾ തെലുങ്കിൽ നാഗചൈതന്യയുടെ നായികയായി എത്തിയിരിക്കുകയാണ് സായി. ലൗ സ്റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്. ഇരുവരും ഒന്നിച്ചുള്ള ഒരു ചുംബന രംഗവും സിനിമയിൽ ഉണ്ട്. ഈ ചുംബന രംഗം വന്നതോടെ ആണ് സിനിമക്ക് വേണ്ടി ചുംബിക്കില്ല എന്നുള്ള നിലപാട് സായി പല്ലവി മാറ്റിയോ എന്നുള്ള ചോദ്യവുമായി നിരവധി പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ ശബ്ദമുയർത്തി തുടങ്ങിയത്.

വളരെ കൃത്യമായി സായിപല്ലവി വിമർശനങ്ങൾക്ക് മറുപടിയും നൽകുന്നുണ്ട്. ലവ് സ്റ്റോറിയിലെ ചുംബന രംഗം എഡിറ്റ് ചെയ്ത് വെച്ചതാണെന്ന് പറയുകയാണ് സായി പല്ലവി. ‘ഞാൻ കിസ് ചെയ്യുന്ന രംഗങ്ങളിൽ അഭിനയിച്ചിട്ടില്ല. അത്തരം രംഗങ്ങളോട് താല്പര്യവുമില്ല. ഇഷ്ടമില്ലാത്ത കാര്യം ചെയ്യാനായി സംവിധായകൻ എന്നെ നിർബന്ധിച്ചതും ഇല്ല. നാഗചൈതന്യയെ ഞാൻ ചുംബിച്ചിട്ടില്ല അത് വെറും ക്യാമറ ട്രിക്കാണെന്നാണ് നടി പറയുന്നത്.

Pallavi
Pallavi
Pallavi
Pallavi