ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരങ്ങൾ
ബോളിവുഡിലെ മുൻനിര താരങ്ങളാണ് സാറ അലി ഖാനും ജാൻവി കപൂറും. പ്രശസ്ത സിനിമാതാരം സൈഫ് അലി ഖാനിന്റെയും സിനിമാനടി അമൃത സിംഗിന്റെയും മകളാണ് സാറ അലി ഖാൻ. പ്രശസ്ത സിനിമാ താരം ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. രണ്ടു പേർക്കും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരുണ്ട്.
ഇരുവരും സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് സിനിമയിലേക്ക് കടന്നു വന്നത് എങ്കിലും അഭിനയ മികവ് കൊണ്ട് സിനിമയിൽ തന്റെതായ സ്ഥാനമുറപ്പിക്കാൻ താരങ്ങൾക്ക് കുറഞ്ഞ സമയം മാത്രമേ വേണ്ടി വന്നുള്ളൂ. തങ്ങളുടെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടു ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ താരങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
2018 ൽ സുശാന്ത് സിംഗ് രാജ്പുത് നായകനായി പുറത്തിറങ്ങിയ കേദാർനാഥ് എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ് സാറ അലി ഖാൻ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ ഫിലിം ഫെയർ അവാർഡ് താരത്തിനു ലഭിക്കുകയും ചെയ്തു. പിന്നീട് സിംബാ, കൂലി നമ്പർ വൺ എന്നീ സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് സാധിച്ചു.
സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. മൂന്ന് കോടിയിലധികം ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്. അതു കൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾ കൂടുതലും സമൂഹ മാധ്യമങ്ങളിൽ തരംഗമാകാറുണ്ട്.
2018 മുതൽ തന്നെയാണ് ജാൻവി കപൂറും അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുന്നത്. താരം ഇതിനകം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി. പ്രശസ്ത ബോളിവുഡ് സിനിമ കുടുംബമായ കപൂർ ഫാമിലിയിലെ അംഗമാണ് താരം. മോഡൽ രംഗത്തും സിനിമാ രംഗത്തും ഒരുപോലെ കഴിവു തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.
നിലവിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. 2018 ൽ പുറത്തിറങ്ങിയ ദടക് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിം ഫെയർ അവാർഡ് താരതിന് ലഭിക്കുകയുണ്ടായി. 2020 ൽ പുറത്തിറങ്ങിയ ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.
രണ്ടായാലും സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ഈ രണ്ട് താരങ്ങളുടെ കിടിലൻ ഫോട്ടോകളുടെ പിന്നാലെയാണ് പൊതുസ്ഥലത്ത് നിന്നും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. പതിവുപോലെ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താര സുന്ദരിമാരുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.
Leave a Reply