ഇപ്പോഴും എജ്ജാതി ലുക്ക്‌ 🔥🥰 ശ്രിയ ശരന്റെ പുത്തൻ ഫോട്ടോസ് വൈറൽ 😍🔥🔥 പൊളി

in Entertainments

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ശ്രേയ ശരൺ. തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം മലയാള സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സിനിമ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് കഴിഞ്ഞു.

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം. ഏകദേശം 75 ഓളം സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ച താരം 2001 മുതൽ സിനിമാലോകത്ത് സജീവമാണ്. 2001 ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ താനം സൗത്ത് ഇന്ത്യയിൽ അറിയപ്പെട്ടത് തൊട്ടടുത്തവർഷം നാഗർജുന നായകനായി പുറത്തിറങ്ങിയ സന്തോഷം എന്ന സിനിമയിലെ അഭിനയത്തിലൂടെ യാണ്.

സിനിമയെ പോലെ തന്നെ സോഷ്യൽമീഡിയയിലും താരം സജീവമാണ്. മോഡൽ രംഗത്ത് സജീവമായി തുടരുന്നതുകൊണ്ടു തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. 3 മില്യൺ അടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. മഞ്ഞ ഡ്രസ്സ് ധരിച്ച സുന്ദരിയായി ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ സൂപ്പർസ്റ്റാറുകളോടൊപ്പം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2007 ൽ തമിഴിലെ ഏറ്റവും വലിയ കലക്ഷൻ നേടിയ രജനീകാന്ത് നായകനായി പുറത്തിറങ്ങി കോളിളക്കം സൃഷ്ടിച്ച ശിവാജി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്. ഇംഗ്ലീഷ് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മലയാളികൾക്കും താരം ഏറെ പ്രിയങ്കരിയാണ്. 2010 ൽ മെഗാസ്റ്റാർ മമ്മൂട്ടിയും, പൃഥ്വിരാജും പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ പോക്കിരിരാജ എന്ന സിനിമയിൽ പൃഥ്വിരാജിന്റെ കാമുകിയായി പ്രത്യക്ഷപ്പെട്ടത് ശ്രേയ ശരൺ ആയിരുന്നു. ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങളും താരം ചെയ്യുന്നുണ്ട്.

Shriya
Shriya
Shriya
Shriya
Shriya
Shriya
Shriya
Shriya
Shriya

Leave a Reply

Your email address will not be published.

*