ഐസ്ക്രീം വായിൽ വെച്ച് നുണഞ്ഞാൽ അതിന് മറ്റൊരു അർത്ഥം കണ്ടെത്തുവരാണ് ചിലർ, പ്രതികരണവുമായി ദയ അശ്വതി…!

ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലൂടെ ശ്രദ്ധ കവർന്ന മത്സരാർത്ഥിയാണ് ദയ അശ്വതി. സോഷ്യൽ മീഡിയയിൽ ദയ അശ്വതി, ദയ അച്ചു എന്നീ പേരുകളിലാണ് താരം അറിയപ്പെടുന്നത്. പാലക്കാട് സ്വദേശിനിയായ ദയയുടെ വ്യക്തി ജീവിത വിശേഷങ്ങളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ ഇടം നേടിയ മത്സരാർത്ഥിയായിരുന്നു ദയ. ബിഗ് ബോസിൽ ഉണ്ടായിരുന്ന സമയത്ത് ഒക്കെയും മികച്ച മത്സരങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട് അതുകൊണ്ടു തന്നെ നിറഞ്ഞ ആരാധകരും താരത്തിനു  ഉണ്ടായി

സെലിബ്രിറ്റികളെ വിമർശിച്ചു കൊണ്ട് വീഡിയോകൾ പങ്കുവയ്ക്കുന്ന ദയ ബിഗ്ബോസിൽ എത്തുന്നതിനു മുൻപ് തന്നെ സോഷ്യൽ മീഡിയ സ്റ്റാറായിരുന്നു. അത്തരത്തിൽ പങ്കുവെച്ച വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും ആണ് താരം സോഷ്യൽ മീഡിയ സെലിബ്രേറ്റ് സ്റ്റാറ്റസ് നേടുന്നത്. ബിഗ് ബോസ് വരുന്നതിനു മുമ്പ് തന്നെ പ്രേക്ഷകർ അറിയുന്ന താരം ആയതും ഇതിലൂടെയാണ്.

ഇതിനെല്ലാം അപ്പുറം ഏതാനും ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായും ദയ അശ്വതി അഭിനയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ വേഷങ്ങളും ഡയലോഗുകളും മികച്ച രൂപത്തിൽ അവതരിപ്പിക്കുന്നതു കൊണ്ടുതന്നെ അഭിനയ മേഖലയിലും നിറഞ്ഞ കയ്യടി താരം സ്വീകരിച്ചിട്ടുണ്ട്. മേഖല ഏതാണെങ്കിലും കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം.

ഇപ്പോൾ താരത്തിന്റെ ഒരു ലൈവ് വീഡിയോ ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.  ഐസ്‌ക്രീം കഴിക്കുന്ന ഒരു മനോഹര ചിത്രം ഈ അടുത്ത സമയത്ത് താരം പോസ്റ്റ് ചെയ്തിരുന്നു. അതിനെത്തുടർന്നാണ് ലൈവ് വീഡിയോ പോസ്റ്റ് ചെയ്യുന്ന ഒരു അവസ്ഥ അവസ്ഥയിലേക്ക് താരം എത്തിയിട്ടുള്ളത്. അനവധി ആളുകൾ വളരെ മോശമായി തന്നെ കമന്റെ ചെയ്തിരുന്നു. അതിന് മറുപടി പറഞ്ഞാണ് താരം ലൈവിൽ വന്നിരിക്കുന്നത്.

ഒരു ഐസ്ക്രീം കഴിക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ നമ്മുടെ കേരളത്തിലെ ചില മലയാളികളുടെ മനസിലിരിപ്പും കോഴിത്തരവും മനസ്സിലാക്കാൻ കഴിഞ്ഞു എന്നും  ഇത്രയും തരം താഴ്ന്ന് ചിന്തിക്കുന്ന ചിലര്‍ ഉണ്ട് എന്നും നല്ലവണ്ണം മനസ്സിലായി എന്നും താരം പറയുന്നു.  മലയാളികളുടെ സംസ്‌കാരം ഇത്രയും അധഃപതിച്ചു പോയോയെന്ന്  താരം ലൈവിൽ ചോദിക്കുകയും ചെയ്യുന്നുണ്ട്.