കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.
സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നു വന്നു പിന്നീട് തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ബോളിവുഡ് സിനിമയിൽ നിലയുറപ്പിച്ച താരമാണ് ജാൻവി കപൂർ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സിനിമ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. നിലവിൽ ഹിന്ദി സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം.
ഒരു സമയത്ത് യുവാക്കളുടെ ഹരമായി മാറിയ, ഇന്ത്യ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളായ, നടി എന്ന നിലയിലും പ്രൊഡ്യൂസർ എന്ന നിലയിലും സിനിമാലോകത്തിന് സംഭാവനകൾ നൽകിയ, പത്മശ്രീ ഉൾപ്പെടെ ദേശീയതലത്തിലും സംസ്ഥാന തലത്തിലും അഭിനയജീവിതത്തിൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയ ശ്രീദേവിയുടെയും പ്രശസ്ത സിനിമ നിർമ്മാതാവ് ബോണി കപൂറിന്റെ യും മകളാണ് ജാൻവി കപൂർ.
2018 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇതിനിടയിൽ അഞ്ചോളം സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. അഭിനയത്തോടൊപ്പം ആരും മോഹിക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ താരം പെട്ടെന്ന് തന്നെ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തി. മോഡൽ എന്ന നിലയിലും താരം ശ്രദ്ധ നേടിയിരിക്കുന്നു.
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ആരാധകരോട് സംവധിക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. പ്രകൃതിയിൽ ഇണങ്ങിച്ചേർന്നു ഹാപ്പിനസ് ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവച്ചത്. ഇതാര് വനദേവത യോ എന്നാണ് ഫോട്ടോകൾ കണ്ട് ആരാധകർ ചോദിക്കുന്നത്. 13 മില്യൻ ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കു വച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നുണ്ട്.
2018 ൽ പുറത്തിറങ്ങിയ ദടക് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ വരവറിയിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ഫിലിം ഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഗുഞാൻ സക്സിന : ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയമാണ് താരത്തിന് ഇത്രയധികം പ്രശസ്തി നേടിക്കൊടുത്തത്. താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.