കിടിലൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.
സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരമാണ് പ്രിയങ്ക തിമ്മേഷ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന ശരീരസൗന്ദര്യം കൊണ്ടും പെട്ടെന്നുതന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെട്ട നടിയായി മാറുകയായിരുന്നു.
2014 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. സീരിയൽ പരമ്പരകളിൽ അഭിനയിച്ചുകൊണ്ടാണ് താരം തന്റെ കരിയർ ആരംഭിച്ചത്. കന്നടയിലെ സുവർണ ടിവി സംപ്രേഷണം ചെയ്തിരുന്ന പ്രീതിയിന്താ എന്ന സീരിയലിൽ ഗുലാബി എന്ന കാശ്മീർ പെൺകുട്ടിയുടെ കഥാപാത്രം അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി അഭിനയം തുടങ്ങുന്നത്. താമസിയാതെ താരം സിനിമയിലും പ്രത്യക്ഷപ്പെട്ടു.
സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് മതി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ലക്ഷങ്ങളാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ പിന്തുണക്കുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.
ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. ചുവപ്പ് ഡ്രസ്സ് ൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. പ്രത്യേക ദിവസത്തിൽ ആരാധകർക്ക് ആശംസ അറിയിച്ചു കൊണ്ടാണ് താരം ചുവപ്പ് ഡ്രസ്സിൽ മാലാഖയെ പോലെ തിളങ്ങി നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചത്.
2015 ൽ പുറത്തിറങ്ങിയ ഗണപ എന്ന കന്നട സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ആഖിറ, പട്ടാക്കി എന്നീ കന്നഡ സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. 2018 ൽ പുറത്തിറങ്ങിയ ഉത്തരവ് മഹാരാജാ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു.
നിവിൻ പോളി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ കായംകുളം കൊച്ചുണ്ണി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയത്. ക്യാമയോ റോളിൽ പ്രത്യക്ഷപ്പെട്ട താരത്തെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സുഹറ എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്.