സമന്തയുടെ മുൻകാമുകൻ സിദ്ധാർത്തിന്റെ ട്വീറ്റ് വൈറലാകുന്നു.
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട അതിന്റെ നടിയാണ് സാമന്ത. മലയാള സിനിമയിൽ ഇതുവരെ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്കിടയിൽ താരത്തിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. കാരണം മലയാളികൾ ഇഷ്ടപ്പെട്ട ഒരുപാട് തെലുങ്ക് തമിഴ് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു എന്നതാണ്.
സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചൂടോടെ ചർച്ച ചെയ്തിരുന്നത് സാമന്തയുടെയും നാഗചൈതന്യയുടെയും കുടുംബ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. എല്ലാ അഭ്യൂഹങ്ങൾക്കും വ്യാജവാർത്തകൾക്കും എല്ലാം അപ്പുറം അവർ തന്നെ നേരിട്ട് സോഷ്യൽ മീഡിയയിലൂടെ വിവാഹമോചന വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു.
ഒക്ടോബർ ആറിനാണ് നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹം നടക്കുന്നത്. അതിനു മുമ്പ് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങൾ ഇരുവരും വിവാഹിതരായത് പക്ഷേ. പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതത്തിൽ ആഴ്ത്തി കൊണ്ടാണ് വിവാഹമോചന വാർത്ത പുറത്ത് വന്നിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് നാഗചൈതന്യയുടെ കുടുംബ പേരായ അക്കിനേനി സാമന്തയുടെ പേരിന്റെ കൂടെ നിന്നും നീക്കം ചെയ്തത് മുതൽ അഭ്യൂഹങ്ങൾ പരന്നു തുടങ്ങിയിരുന്നു.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉള്ള താരങ്ങളാണ് നാഗചൈതന്യയും സാമന്തയും എന്നുള്ളതു കൊണ്ട് തന്നെ വിവാഹ മോചന വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. പ്രതീക്ഷക്ക് അപ്പുറത്തേക്ക് പ്രേക്ഷകർക്ക് ആഘാതം ആയിരിക്കുകയാണ് എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് സാമന്തയുടെ മുൻകാമുകന്റെ ട്വീറ്റ് ആണ്. തെലുങ്ക് നടൻ സിദ്ധാർത്തുമായി താരം പ്രണയത്തിലായിരുന്നു. സിദ്ധാർത്ഥ് തന്നെ ഓവറായി കൺട്രോൾ ചെയ്യുന്നു എന്ന കാരണത്തിലാണ് സാമന്ത സിദ്ധാർത്ഥമായുള്ള ബന്ധം അവസാനിപ്പിക്കുകയും ഒരുപാട് വർഷത്തോളം നാഗചൈതന്യയുമായി പ്രണയത്തിലാവുകയും ഒടുവിൽ വിവാഹം ചെയ്യുകയും ചെയ്തത്.
ഇവരുടെ വിവാഹ മോചന വാർത്ത പുറത്തു വന്നതിനു ശേഷമാണ് മുൻകാമുകനായ തെലുങ്ക് നടൻ സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തിരിക്കുന്നത്. “സ്കൂളിൽ നിന്നും ഞാൻ പഠിച്ച ഏറ്റവും ആദ്യത്തെ പാഠങ്ങളിൽ ഒന്ന് ഇതായിരുന്നു – ചതിക്കുന്നവർ ഒരിക്കലും ഗുണം പിടിക്കില്ല. നിങ്ങളുടേത് എന്താണ്?” എന്നാണ് സിദ്ധാർത്ഥ ട്വീറ്റ് ചെയ്തത് നിരവധി പ്രേക്ഷകരാണ് സിദ്ധാർത്ഥിനെ എതിർത്തു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ഇതൊന്നും പറയാനുള്ള സമയമല്ല ഇത് എന്നാണ് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. ഇത് ഒരുമാതിരി പുരകത്തുമ്പോൾ വാഴ വെട്ടുന്ന ഏർപ്പാട് ആയി പോയി എന്നും കുറച്ചുകൂടി പക്വതയുള്ള അഭിപ്രായം പറയണം എന്നുമെല്ലാം പ്രേക്ഷകർ സിദ്ധാർത്ഥനെ ഉപദേശിക്കുന്നുണ്ട് ഇത്തരത്തിലുള്ള കമന്റുകൾ ആണ് താരത്തിന്റെ ട്വീറ്റിന് താഴെ വരുന്നത്.