അഭ്യൂഹങ്ങള്‍ക്ക് വിരാമം… വേര്‍പിരിയല്‍ സ്ഥിരീകരിച്ച് സാമന്തയും നാഗചൈതന്യയും…

in Entertainments

സോഷ്യൽ മീഡിയ വഴി നിലപാട് വ്യക്തമാക്കി താരദമ്പതികൾ…

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് ഒരുപാട് ആരാധകരുള്ള തികഞ്ഞ അഭിനയ വൈഭവം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാൻ കഴിഞ്ഞ താരങ്ങളാണ് സാമന്തയും നാഗചൈതന്യയും. ഇരുവരുടെയും വിവാഹവും മറ്റു വിശേഷങ്ങളും വളരെ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരുന്നത്. താരദമ്പതികൾ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായിരുന്നു.

2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. ഒരുപാട് വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം ചെയ്തത് എന്നതും പ്രേക്ഷകർക്ക് എല്ലാവർക്കും അറിയാവുന്ന സത്യമാണ്. അതുകൊണ്ടുതന്നെയാണ് പുതിയതായി വരുന്ന വാർത്തകൾ ഒരേപോലെ അത്ഭുതവും ആശ്ചര്യവും പ്രേക്ഷകർക്ക് നൽകുന്നത്.

പക്ഷേ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സാമന്ത തന്റെ പേരിന്റെ കൂടെയുള്ള കുടുംബപ്പേര് നീക്കം ചെയ്തതിനെ തുടർന്നുണ്ടായ പ്രേക്ഷകരുടെ ആശങ്ക ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. നാഗചൈതന്യയുടെ കുടുംബ പേരായ അക്കിനേനി എന്നായിരുന്നു സമന്തയുടെ പേരിനു പിന്നാലെ ഉണ്ടായിരുന്നത്. അതാണ് കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം നീക്കം ചെയ്തത്.

പേര് മാറ്റിയതോടെ പ്രേക്ഷകരുടെ മനസ്സിൽ ഒരു വേർപാടിന്റെ വാർത്ത ആശങ്ക രൂപത്തിൽ പടർന്നിരുന്നു. പിന്നീട് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ഗോസിപ്പുകളും അഭ്യൂഹങ്ങളും ഇല്ലാ കഥകളും വ്യാജവാർത്തകളും എല്ലാം പുറത്തുവരികയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. പലരും കുറേ ദിവസങ്ങൾക്കു മുമ്പ് തന്നെ ഇരുവരും വേർപിരിഞ്ഞു എന്ന് വരെ എഴുതി വച്ചു.

ഈ വിഷയങ്ങളിൽ ഒന്നും ഇതുവരെയും പ്രതികരിക്കാത്ത നാഗചൈതന്യയും സാമന്തയും ഇപ്പോൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. നേരത്തെ പേരിന്റെ കൂടെയുള്ള അക്കിനേനി എന്ന കുടുംബപ്പേര് നീക്കം ചെയ്തതിൽ പ്രേക്ഷകർ ഉന്നയിച്ച ചോദ്യങ്ങൾക്കും താരദമ്പതികൾ ഉത്തരമൊന്നും നൽകിയിട്ടുണ്ടായിരുന്നില്ല.

എന്നാൽ ഇപ്പോൾ ഇരുവരും ഒരേ പോസ്റ്റ് കൊണ്ട് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ഡിവോസ് പ്രേക്ഷകരുടെ മുൻപിൽ തുറന്നു പറഞ്ഞിരിക്കുകയാണ്. ഭാര്യ ഭർത്താവ് എന്ന ബന്ധം അവസാനിപ്പിക്കുകയാണ് എന്നും ഇനി സുഹൃത്തുക്കളായി തുടരുമെന്നും ആണ് രണ്ടുപേരും കുറിപ്പിൽ സൂചിപ്പിച്ചിട്ടുള്ളത്. താരങ്ങൾ പങ്കു വച്ചിട്ടുള്ള കുറിപ്പിന്റെ പരിഭാഷ ഇങ്ങനെ വായിക്കാം :

“ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഭാര്യ-ഭര്‍ത്താവ് എന്ന നിലയില്‍ നിന്ന് പിരിഞ്ഞ് സ്വന്തം വഴികള്‍ തേടാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, ഞങ്ങൾക്കിടയിൽ എന്നും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു”

Samantha
Samantha
Samantha
Samantha
Samantha
Samantha
Samantha
Samantha
Samantha
Samantha

Leave a Reply

Your email address will not be published.

*