വെറുതെ കറങ്ങി നടക്കാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും പക്ഷേ സിനിമ-സീരിയൽ മേഖലയിലെ സെലിബ്രിറ്റികൾക്ക് അത്തരത്തിൽ പൊതുഇടങ്ങളിൽ വളരെ കൂളായി ഇറങ്ങി നടക്കാൻ പലപ്പോഴും സാധിക്കാറില്ല. എവിടെ ചെന്നാലും ആരാധകരുടെ ഒരുകൂട്ടം അവരെ പിന്തുടരുന്നുണ്ടാവും. സെൽഫി എടുക്കാനും സ്നേഹം പങ്കുവെക്കാനും തന്റെ ആരാധക താരത്തോട് ഒന്നു സംസാരിക്കാൻ ഉള്ള തിക്കുംതിരക്കും ആയിരിക്കും.
ഇത്തരത്തിലുള്ള പല അനുഭവങ്ങളും പലരും പങ്കുവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ വേഷം മാറിയും മറ്റും താരങ്ങൾ പോകാറുണ്ട് എന്ന അനുഭവങ്ങളും പലരും പങ്കുവെച്ചു. തൊപ്പിവെച്ചും സണ്‍ ഗ്ലാസ് ധരിച്ചുമൊക്കെ മറ്റുള്ളവരിൽ നിന്ന് തിരിച്ചറിയാത്ത രൂപത്തിൽ ആവാൻ ഇവർ പരിശ്രമിക്കാറുണ്ട്. ഇത്തരത്തിൽ പർദ്ദ ധരിച്ച് ലുലു മാളിൽ പോയ അനുഭവം പങ്കുവയ്ക്കുകയാണ് ഹണി റോസ് ഇപ്പോൾ.
തമിഴ് തെലുങ്ക് ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന യുവ അഭിനേത്രിയാണ് ഹണിറോസ്. 2005 ലായിരുന്നു താരം ചലച്ചിത്ര മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചത്. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയായിരുന്നു ആദ്യ ചിത്രം. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ബഡി, മൈ ഗോഡ്‘, ‘സർ സി.പി‘ എന്നിവയെല്ലാം താരത്തിന് ശ്രദ്ധേയമായ ചിത്രങ്ങൾ ആണ്.
താരം ഒട്ടുമിക്ക മലയാളം സൂപ്പർസ്റ്റാറുകളുടെ എല്ലാം കൂടെ നായികാ വേഷം അവതരിപ്പിച്ചിട്ടുണ്ട്. യുവനിരയിൽ ഉള്ള നായകന്മാരുടെ കൂടെയും താരം സിനിമ പങ്കിട്ടു. 2005 മുതലാണ് താരം അഭിനയിച്ചു തുടങ്ങിയത്. അവിടെ മുതൽ ഇന്നോളം ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരം ആണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇടപഴകാനുള്ള താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ എപ്പോഴും ഏറ്റെടുക്കാറുണ്ട് .
ആരാധകരുടെ കണ്ണുവെട്ടിച്ചുകൊണ്ട് പര്‍ദ്ദയിട്ട് ലുലു മാളില്‍ കറങ്ങിയപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് നടി ഹണി റോസ്. പർദ്ദ ഇട്ട് നടക്കുമ്പോൾ ഒന്നും ഇങ്ങനെ ഒരു സംഭവം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും താരം പറയുന്നുണ്ട്. ഒരുപാട് തവണ ലുലുമാളിൽ പർദ്ദയെ ധരിച്ചു പോയിട്ടുണ്ട് എങ്കിലും ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം ആണ് താരം പങ്കുവെച്ചത്.
ഞാന്‍ ലുലുവില്‍ സ്ഥിരം കറങ്ങുന്ന ആളാണ്. ഷോപ്പിങ് ഭയങ്കര ഇഷ്ടമാണ്. പര്‍ദ്ദയൊക്കെ ഇട്ടാണ് ഞാന്‍ പോകാറ്. അങ്ങനെ ആദ്യമായിട്ട് ഞാന്‍ ലുലുവില്‍ പര്‍ദ്ദയിട്ട് നടക്കുമ്പോള്‍ ഒരു മനുഷ്യന്‍ അടുത്ത് വന്നിട്ട് അസ്സലാമു അലൈക്കും എന്ന് പറഞ്ഞു. തിരിച്ച് എന്തു പറയുമെന്നറിയാതെ ഞെട്ടിയ ഞാന്‍ കൈകൂപ്പി താങ്ക് യൂ എന്ന് തിരിച്ചു പറഞ്ഞു. പിന്നെ എങ്ങനെയോ അവിടെ നിന്നും ഓടുകയാണ് ഉണ്ടായത് എന്നുമാണ് താരം പറഞ്ഞത്.