മറ്റുള്ളവരെ കളിയാക്കുമ്പോൾ അന്ന് കലോത്സവത്തിൽ ഒന്നാം സ്ഥാനം കിട്ടാത്തതിന് പൊട്ടിക്കരഞ്ഞ വീഡിയോ ഒന്നെടുത്ത് നോക്കുക… നവ്യയെ പഴയ കാര്യങ്ങൾ ഓർമപ്പെടുത്തി ദയ അശ്വതി…

in Entertainments

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചൂടോടെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് സ്റ്റാർ മാജിക് വേദിയിൽ സന്തോഷ് പണ്ഡിറ്റിനെ നവ്യാനായരും നിത്യ ദാസും അടക്കം സ്റ്റേജിൽ ഉള്ളവർ അപമാനിച്ചു എന്ന വാർത്ത. സ്റ്റാർ മാജിക്കിന്റെ വീഡിയോ പുറത്ത് വന്നതിനു പിന്നാലെ സന്തോഷ് പണ്ഡിറ്റിനെ സപ്പോർട്ടും ചെയ്തും സ്റ്റാർ മാജിക്കിനെ വിമർശിച്ചും നിരവധി ആളുകൾ കമന്റുകൾ രേഖപ്പെടുത്തിയിരുന്നു.

നിത്യാദാസും നവ്യാനായരും ബിനു അടിമാലിയും അടക്കം ആ സമയത്ത് സ്റ്റാർ മാജിക്ക് വേദിയിൽ ഉണ്ടായിരുന്നതായാണ് വീഡിയോയിൽ നിന്നും തെളിഞ്ഞുകാണുന്നത്. എങ്കിലും ഏറ്റവും കൂടുതൽ വിമർശന സ്വരങ്ങൾക്ക് നടക്കുന്നത് നവ്യാനായർക്കെതിരെ ആണ്. വിമർശനങ്ങൾ ഒരുപാട് ഉണ്ടായതിനാൽ തന്നെ വിശദീകരണവുമായി സന്തോഷ് പണ്ഡിറ്റ് ലൈവിൽ എത്തുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍ മാജിക്കുമായി ബന്ധപ്പെട്ട് ഒരു വിവാദം ഉണ്ടാകുന്നുണ്ട്. എന്താ സംഭവിച്ചതെന്ന് എല്ലാവരും എന്നോട് ചോദിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു ശ്രീകണ്ഠന്‍ നായര്‍ ഷോയിൽ പങ്കെടുത്തിരുന്നു. അന്ന് മിമിക്രി കലാകാരൻമാരെല്ലാം കൂട്ടം ചേര്‍ന്ന് എന്നെ അറ്റാക്ക് ചെയ്തപ്പോൾ അതിന് ഞാന്‍ വ്യക്തമായ മറുപടി നൽകിയിരുന്നു. അതിന്റെ ഒരു ഡവലപ്ഡ് വേര്‍ഷനാണ് ഇപ്പോഴത്തെ വിവാദമെന്നാണ് എനിക്ക് തോന്നുന്നത്. എന്നാണ് അദ്ദേഹം പറഞ്ഞത്.

അവിടെ എന്നെ പോലെ തന്നെ അതിഥിയായി വന്ന ചില സിനിമകളില്‍ ഒക്കെ അഭിനയിച്ച് പ്രശ്തരായ രണ്ട് പഴയ നടിമാര്‍. എന്റെ സിനിമയായ ‘ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍’ ളിലെ ഒരു പാട്ട് പാടാൻ എന്നോടാവശ്യപ്പെട്ടു. ഞാന്‍ പാടി, ഉടൻ തന്നെ അവർ ‘ഗജിനി’ സിനിമയിലെ സുട്രും വിഴി ചൂടുതെ എന്ന പാട്ട് ഒപ്പം പാടി. ഓർക്കസ്ട്ര അതിനനുസരിച്ച് അവരുടെ പാട്ടിലേക്ക് മാറി. ഈ പാട്ടിൽ നിന്ന് ഞാനെന്റെ പാട്ട് അടിച്ചു മാറ്റിയതാണ് എന്ന് അവർ സ്ഥാപിക്കാൻ ശ്രമിക്കുകയാണ് ഉണ്ടായത് എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

ഇപ്പോൾ നടി നവ്യയെ വിമർശിച്ച് കൊണ്ട് ദയ അശ്വതി ആണ് ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റിനെ അദ്ദേഹത്തിന്റെ കുറ്റങ്ങളേയും കുറവുകളേയും പറഞ്ഞ് കളിയാക്കുന്നതും ഞാൻ കണ്ടു. അതിൽ നവ്യ ചേച്ചിക്ക് എന്റെ ചെറിയ മറുപടി എന്ന് കുറിച്ച് കൊണ്ടാണ് അശ്വതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം വീഡിയോ വൈറലായി കഴിഞ്ഞു.

സ്റ്റാര്‍ മാജിക് കണ്ടപ്പോള്‍ വല്ലാതെ വിഷമം തോന്നി. കൂടുതല്‍ പറയാനുള്ളത് നവ്യ ചേച്ചിയോടാണ്. പണ്ട് കലോത്സവത്തില്‍ ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് കരഞ്ഞൊരു നവ്യ ചേച്ചിയുണ്ട്. മറ്റുള്ളവരെ കളിയാക്കുമ്പോള്‍ ആ വീഡിയോ ഒന്ന് ഇടയ്ക്ക് എടുത്ത് കാണുക ഇപ്പോഴും ആ വീഡിയോ യൂട്യൂബിൽ കിടപ്പുണ്ട്. എന്നും എനിക്ക് കഴിവില്ലാതെ പോയത് കൊണ്ടാണ് അന്ന് വിജയിക്കാഞ്ഞത് എന്ന് ഓർക്കുക എന്നും ദയ അശ്വതി പറയുന്നു.

അദ്ദേഹം സിനിമയിൽ വലിയ ആളൊന്നുമല്ല എന്നാൽ ജീവിതത്തിൽ ഒരുപാട് വലിയ കാര്യങ്ങൾ ചെയ്യുന്ന ഒരാളാണ്, വിവാഹത്തിന് ഒരുപാട് സ്വര്‍ണ്ണമുണ്ടായിരുന്നു. അതിലെ ഒരു ഗ്രാമെടുത്ത് മറ്റുള്ളവര്‍ക്ക് ഒരു നേരത്തെ ആഹാരം മേടിച്ച് കൊടുത്തിട്ട് അദ്ദേഹത്തെ കളിയാക്കൂ എന്നും ദയ അശ്വതി വീഡിയോയിലൂടെ പറയുന്നുണ്ട്.

Daya
Navya
Navya
Navya
Navya

Leave a Reply

Your email address will not be published.

*