‘ഇന്ന് എനിക്ക് അനുഭവപ്പെടുന്ന വേദന നാളെയുടെ ശക്തിയായിരിക്കും’ ഫിറ്റ്നസ് ഫോട്ടോഷൂട്ട് സീരിസുമായി പങ്കുവെച്ച് അനുശ്രീ !!!

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് അനുശ്രീ. അഭിനയപ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ആണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത്തരത്തിലുള്ള ഒരുപാട് സിനിമകൾ താരം മലയാളത്തിൽ ചെയ്തിട്ടുണ്ട്. ഏതു വേഷവും വളരെ ലാഘവത്തോടെയാണ് താരം കൈകാര്യം ചെയ്യുന്നത്.

2012 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ഇതിനകം മലയാളത്തിലെ ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ താരത്തിന്റെ പെർഫോമൻസ് കണ്ട് പ്രശസ്ത സിനിമ സംവിധായകൻ ലാൽജോസ് താരത്തെ തന്റെ സിനിമയിലെക്ക് ക്ഷണിക്കുകയായിരുന്നു. അങ്ങനെ ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു.

സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 14 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി പ്രചരിക്കുന്നത്. ശരീര സൗന്ദര്യത്തെ നല്ലോണം കാത്തുസൂക്ഷിക്കുന്ന താരം ബോഡി ഫിറ്റ്നസ് ഫോട്ടോകളാണ് പുതുതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വർക്ക്ഔട്ട് ചെയ്യുന്ന താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

ഫോട്ടോകൾക്ക് കിടിലൻ ക്യാപ്ഷൻ നോക്കാനും താരം മറന്നിട്ടില്ല. The pain I feel today will be the strength for tomorrow….the time I spend now on fitness will be my assets for tomorrow…… No pain no gain….. “Fitness photoshoot series ” All to inspire you and me to stay fit ..stay blessed

എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ഇന്ന് ഞാൻ അനുഭവിക്കുന്ന വേദന നാളെയുടെ എന്റെ ശക്തിയായിരിക്കും. ഇന്ന് ഞാൻ ഫിറ്റ്നസിന് വേണ്ടി ചെലവഴിക്കുന്ന ഓരോ നിമിഷങ്ങൾ നാളെയുടെ എന്റെ സമ്പാദ്യം ആയിരിക്കും. വേദനയില്ലാതെ നേട്ടങ്ങൾ ഇല്ല. എന്നാണ് താരം തന്റെ ക്യാപ്ഷൻ നൽകിയത് . ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

ഒരുപാട് മികച്ച മലയാള സിനിമകളുടെ ഭാഗമാകാൻ സാധിച്ചത് താരമാണ് അനുശ്രീ. പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും, ആംഗ്രി ബേബീസ് ഇൻ ലവ്, ഇതിഹാസ, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. പുലിമുരുകനിലെ മോഹൻലാലിന്റെ നായികയായി താരത്തെ ആദ്യം നോമിനേറ്റ് ചെയ്തിരുന്നു. പക്ഷേ ചില ശാരീരിക പ്രശ്നങ്ങൾ മൂലം താരം ആ സിനിമയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

Anusree
Anusree
Anusree
Anusree
Anusree
Anusree
Anusree
Anusree
Anusree