സ്നേഹിച്ചു കൊല്ലും ഞാൻ 🥰 ജീവ അപർണ താര ജോഡികളുടെ പുത്തൻ ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു….

in Entertainments

കിടിലൻ ഫോട്ടോകൾ കാണാം.

മലയാളത്തിൽ ഒരുപാട് താരജോഡികൾ ഉണ്ട്. സിനിമാമേഖലയിലും സീരിയൽ മേഖലയിലും തിളങ്ങിനിൽക്കുന്ന പല പ്രമുഖ നടീനടന്മാർ കല്യാണം കഴിച്ച് സുഖജീവിതം നയിക്കുന്നുണ്ട്. നടന്മാർ സിനിമയിൽ പിന്നീട് സജീവമാണെങ്കിലും, സിനിമയിലും സീരിയലിലും വീട്ടുനിന്ന് കുടുംബ ജീവിതത്തെ കൂടുതൽ ശ്രദ്ധ ചെലുത്തിയ പല നായികനടിമാർ നമ്മുടെ മലയാള സിനിമയിൽ വരെയുണ്ട്. സംയുക്ത വർമ്മ, കാവ്യ മാധവൻ തുടങ്ങിയവർ ഇതിന് ഉദാഹരണമാണ്.

സെലിബ്രിറ്റി സ്ഥാനത്തുള്ള പലരും പരസ്പരം വിവാഹം കഴിച്ചു പ്രൊഫഷണൽ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. ഇത്തരത്തിൽ സെലിബ്രിറ്റി സ്ഥാനത്തുള്ള രണ്ട് പേരാണ് ജീവ ജോസഫും അപർണ തോമസും. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അവതാരകർ ആണ് ഇരുവരും. ഒരു പരിപാടി ഒരുമിച്ച് അവതാരകരായി എത്തിയതിനെ തുടർന്ന് പരസ്പരം പരിചയപ്പെടുകയും ശേഷം അത് പ്രണയത്തിൽ അവസാനിക്കുകയും പിന്നീട് കല്യാണം കഴിക്കുകയും ചെയ്ത താരജോഡികളാണ് ജീവയും അപർണയും.

ഇരുവരും മലയാളികൾക്ക് ഏറെ പ്രിയങ്കരരാണ്. സമൂഹമാധ്യമങ്ങളിൽ ഇരുവരും സജീവ സാന്നിധ്യവുമാണ്. അവരുടെ കുടുംബ വിശേഷങ്ങളും സന്തോഷം നിമിഷങ്ങളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഇരുവരും ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

ഇപ്പോൾ വീണ്ടും ഇരുവരും ഒന്നിച്ചുള്ള പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. ബെഡ്റൂമിൽ നല്ല ക്യൂട്ട് റൊമാന്റിക് ഫോട്ടോകൾ ആണ് ഇരുവരും പങ്കുവെച്ചത്. ബെഡ്റൂമിൽ നിന്നുള്ള ഹാപ്പിനെസ്സ് നിമിഷങ്ങൾ പകർത്തിയെടുത്ത കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. ഇരുവരും സന്തോഷപൂർവ്വം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾക്ക് വ്യത്യസ്തമായ ക്യാപ്ഷനുകൾ ആണ് നൽകിയിട്ടുള്ളത്.

ഒരു ഫോട്ടോയ്ക്ക് ജീവ നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്, ” നിന്നെ ഞാൻ സ്നേഹിച്ചു കൊല്ലും” അപർണയുടെ കവിൾ വലിച്ചു പിടിച്ചുള്ള ഫോട്ടോയാണ് ജീവ പങ്കുവെച്ചത്. മറ്റൊരു ക്യാപ്ഷൻ ഇങ്ങനെയാണ്.. ” ഇത്രയും നാൾ പറന്നിട്ട് മതിയായില്ലത്രെ” മുമ്പ് ക്യാബിൻ ക്രൂ ആയിരുന്നു അപർണ തോമസ്. അത് തന്നെയായിരിക്കും ജീവ ക്യാപ്ഷൻ കൊണ്ട് ഉദ്ദേശിച്ചത്. സീ കേരളം ചാനൽ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സരിഗമപ കേരളം പരിപാടിയുടെ അവതാരകനാണ് ജീവ.

സീ കേരളം സംപ്രേഷണം ചെയ്തിരുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് ടിവി ഷോ അവതാരകരായി ഒരുമിച്ച് എത്തിയതിനു തുടർന്നാണ് ഇവർ പരിചയപ്പെട്ടത്. കോളേജിൽ പഠിക്കുന്ന സമയത്ത് തന്നെ മോഡലിംഗ് രംഗത്ത് ശ്രദ്ധ ചെലുത്തിയ താരമാണ് അപർണ. പിന്നീട് ക്യാബിൻ ക്രൂ ആയി ജോലി ചെയ്തു. സിനിമയിലും മ്യൂസിക് വീഡിയോകളിലും അവസരം ലഭിച്ചതോടെ ജോലി താരം രാജിവച്ചു. ഇപ്പോൾ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു.

Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna

Leave a Reply

Your email address will not be published.

*