ബെഡ്റൂം ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ച് പ്രിയതാരം.
തമിഴ് കന്നട മറാത്തി തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് വൈഭവി ശാണ്ഡില്യ. ചുരുങ്ങിയ കാലം കൊണ്ട് സിനിമാലോകത്ത് താരം ഉണ്ടാക്കിയ ഓളം ചെറുതല്ല. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.
അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം കൂടുതലും വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. 2015 ലാണ് താരം സിനിമാലോകത്തേക്ക് കടന്നുവരുന്നത്. ഈ ആറ് വർഷത്തിനിടയിൽ നാല് വ്യത്യസ്ത ഭാഷകളിൽ അഭിനയിച്ചു എന്നത് താരത്തിന്റെ കഴിവ് നമുക്ക് മനസ്സിലാക്കി തരുന്നു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു.
ഹോട്ട് ഫോട്ടോകളിൽ താരം തിളങ്ങാറുണ്ട്. ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ താരം നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പുറത്തുവരുന്നത്. ഇപ്രാവശ്യം കുട്ടിയുടുപ്പ് ധരിച്ച് ബെഡ്റൂമിൽ നിന്നുള്ള കിടിലൻ ഹോട്ട് ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. Debo എന്ന ഫോട്ടോഗ്രാഫറാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിട്ടുള്ളത്. Zara ഡിസൈൻ ഡ്രസ്സ് ആണ് താരം ധരിച്ചത്.
2015 ൽ പുറത്തിറങ്ങിയ എക്ക് ആൽബല എന്ന മറാത്തി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2017 ൽ സക്കപോട് പോടു രാജ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. അതേവർഷം നെക്സ്റ്റ് നുവ്വേ എന്ന സിനിമയിലൂടെ താരം തെലുങ്കിലും തന്റെ മുഖം കാണിച്ചു. ആദ്യം അഭിനയിച്ച മൂന്ന് സിനിമകൾ വ്യത്യസ്ത ഭാഷകളിൽ എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.
കന്നട ഗോൾഡൻ സ്റ്റാർ എന്ന പേരിലറിയപ്പെടുന്ന ഗണേഷ് നായകനായ പുറത്തിറങ്ങാൻ പോകുന്ന ഗാളിപട്ട 2 ൽ അഭിനയിച്ചുകൊണ്ടാണ് താരം കന്നട സിനിമയിൽ അരങ്ങേറാൻ പോകുന്നത്. രണ്ട് വെബ് സീരിസുകളിലും താരം പുറപ്പെട്ടിട്ടുണ്ട്. Zee 5 ലെ നിഷ എന്ന തമിഴ് വെബ് സീരിസിലും, Chhatrasal എന്ന ഹിന്ദി വെബ് സീരീസ് ലുമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.