ചലച്ചിത്ര മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഐശ്വര്യ ഭാസ്കർ. മലയാളത്തിലും പുറമെ തെലുങ്ക് തമിഴ് ഭാഷകളിലും ഇപ്പോഴും താരം സജീവമായി അഭിനയിക്കുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലമായി താരം ചലച്ചിത്ര അഭിനയ മേഖലയിൽ സജീവമായി നില നിൽക്കുകയാണ്.
ഒളിയമ്പുകൾ എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
തുടക്കംമുതൽ താരം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും നിറഞ്ഞ കയ്യടിയും പ്രേക്ഷക പിന്തുണയും പ്രീതിയും നേടുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലെ ആദ്യ സിനിമ വിജയമായി. തുടർന്ന് തമിഴിലും തെലുങ്കിലും ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമായി താരം അഭിനയിക്കുകയും പ്രശസ്തി നേടുകയും ചെയ്തു. വീണ്ടും മോഹൻലാലിൻറെ നായികയായി മലയാളത്തിൽ ബട്ടർ ഫ്ലയിസ് എന്ന ചിത്രത്തിൽ അഭിനയിച്ചു.
ഭാഷ ഏതാണെങ്കിലും താരം ചെയ്ത ഓരോ കഥാപാത്രങ്ങളും മികച്ചതായിരുന്നു അതു കൊണ്ടു തന്നെ ഓരോ സിനിമകൾ കഴിയുമ്പോഴും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞു. ചലച്ചിത്ര അഭിനയ മേഖല വിജയങ്ങൾക്കു മേൽ വിജയങ്ങളായിരുന്നു എങ്കിലും ദാമ്പത്യജീവിതം അങ്ങനെയായിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം ആയിരുന്നു താരത്തിന്റെ വിവാഹം. വീട്ടുകാർക്ക് സമ്മതം ഇല്ലെങ്കിലും മതം മാറി തൻവീറിന്റെ ഇഷ്ടത്തിനായി ഐശ്വര്യ ജീവിതം തുടങ്ങി. എന്നാൽ ആ ജീവിതത്തിന് വെറും 2 വർഷം മാത്രം ആയിരുന്നു ആയുസ്സ്. 1994 ൽ തുടങ്ങിയ ദാമ്പത്യ ജീവിതം 1996 ൽ ഡിവോഴ്സിൽ കലാശിച്ചു. ഈ ബന്ധത്തിൽ താരത്തിന് ഒരു മകളുണ്ട്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം ഉണ്ടായിരുന്നത് എന്നതുകൊണ്ടുതന്നെ ഡിവോഴ്സ് താരത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. മയക്കുമരുന്നിനും മറ്റും താരം ഇതിനുശേഷം അടിമപ്പെടുന്നു. പിന്നീട് ജീവിതം വേണം എന്ന് കരുതിയപ്പോൾ പുനരധിവാസ കേന്ദ്രത്തിൽ ആണ് താരം അഭയം തേടിയത്. തുടർന്ന് മകൾക്കു വേണ്ടി ആയിരുന്നു ഐശ്വര്യയുടെ ജീവിതം.
വിവാഹശേഷം താരം ചലച്ചിത്ര അഭിനയ മേഖലയിൽ നിന്നും വിട്ടു നിന്നിരുന്നു. സുഹൃത്തായ രേവതിയുടെ സഹായത്തോടെയാണ് താരം ടെലിവിഷൻ മേഖലയിലേക്ക് തിരിച്ചുവരികയും കൂടെക്കൂടെ സിനിമകളിലും മറ്റും അഭിനയിക്കുകയും ചെയ്തത്. തിരിച്ചുവരവിലെ പല സിനിമകളും വലിയ വിജയം കൊടുത്തിരുന്നു. കൂട്ടത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ച നരസിംഹം എന്ന സിനിമ എടുത്തു പറയേണ്ടത് തന്നെയാണ്.