കിടിലൻ ഫോട്ടോകളിൽ തിളങ്ങി പ്രിയതാരം.
ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്നെ സ്ഥാനമുറപ്പിച്ച താരമാണ് രശ്മിക മന്ദന. ദേശീയ ക്രഷ് എന്ന നിലയിലും താരം അറിയപ്പെട്ടിരുന്നു. അഭിനയത്തോടൊപ്പം ആരും കൊതിക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ താരം പെട്ടെന്ന് തന്നെ സിനിമാലോകത്ത് തന്റെ നിലയുറപ്പിച്ചു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു.
2016 ൽ സിനിമാ ലോകത്തേക്ക് കടന്നു വന്ന താരം ഇതിനകം 15 ഓളം സിനിമകളിൽ അഭിനയിച്ചു. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം കന്നട തെലുങ്ക് ഹിന്ദി തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർസ്റ്റാറുകളോടൊപ്പം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിന് കഴിഞ്ഞു. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം.
സിനിമയിൽ സജീവമായത് പോലെ തന്നെ താരം സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായി ആണ് താരം കാണപ്പെടുന്നത്.
ഇൻസ്റ്റാഗ്രാമിൽ മാത്രം 20 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കറുത്ത വസ്ത്രത്തിൽ കുട്ടി ഉടുപ്പിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.
രക്ഷിത് ഷെട്ടി നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് കന്നട ക്യാമ്പ് സിനിമയായ കിറിക്ക് പാർട്ടിയിൽ സാൻവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ആദ്യ സിനിമയിൽ തന്നെ സിനിമാ പ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. പെട്ടെന്ന് തന്നെ താരം സൗത്ത് ഇന്ത്യൻ സിനിമയിലെ ക്രഷ് ആയി മാറി. പിന്നീടങ്ങോട്ട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
ചലോ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം, തെലുങ്കിലെ ന്യൂ സെൻസേഷണൽ സൂപ്പർഹീറോ വിജയ് ദേവരകൊണ്ട യോടൊപ്പം രണ്ടു സിനിമകളിൽ നായികവേഷം കൈകാര്യം ചെയ്തു. ഈ വർഷം പുറത്തിറങ്ങിയ സുൽത്താൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിലും തന്റെ വരവ് അറിയിച്ചിട്ടുണ്ട്. കാർത്തി ആയിരുന്നു സിനിമയിലെ നായകൻ. അല്ലു അർജുൻ നായകനായും, മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിൽ വില്ലനായും പുറത്തിറങ്ങാൻ പോകുന്ന പുഷ്പ എന്ന ബ്രഹ്മാണ്ട സിനിമയിൽ നായികവേഷം കൈകാര്യം ചെയ്യുന്നത് താരമാണ്.