ആ കാലൊന്ന് പൊക്കിയാൽ കാണാമായിരുന്നു; മോശം കമെന്റിന് സാധിക നൽകിയ മറുപടിയിങ്ങനെ..!!

മോശം കമന്റ് രേഖപ്പെടുത്തുന്നവർക്കെതിരെ വിമർശനവുമായി സാധിക വേണുഗോപാൽ.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അവതാരക എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മിനിസ്ക്രീനിലെ മിന്നും താരമായി താരം ഇന്നും നിലകൊള്ളുന്നു.

അഭിപ്രായങ്ങൾ ആരുടെ മുന്നിലും മുഖം നോക്കി തുറന്നുപറയുന്ന അപൂർവം ചില മലയാളം നടിമാരുടെ ഒരാൾ ആണ് താരം. വിമർശനങ്ങൾക്ക് ഉരുളക്കുപ്പേരി എന്നതുപോലെ അതേ നാണയത്തിൽ തിരിച്ചടിച്ചു മറുപടി നൽകാറുണ്ട്. അതുകൊണ്ടുതന്നെ താരം സോഷ്യൽ മീഡിയയിൽ എന്നും സജീവ ചർച്ചയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും പങ്കുവെക്കുന്നതിനോടൊപ്പം നിലപാടുകളും താരം അറിയിക്കാറുണ്ട്.

ചൊറി കമന്റ് രേഖപ്പെടുത്തുന്നത് താരം കിടിലൻ മറുപടി നൽകാറുണ്ട്. ഇപ്പോൾ ഇത്തരത്തിൽ മോശമായി താരത്തിന്റെ ഫോട്ടോകൾക്ക് കമന്റ് നൽകിയതിനെതിരെ കിടിലൻ മറുപടി നൽകിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ താരം സ്ക്രീൻഷോട്ട് സഹിതം പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. മോശം കമന്റ് രേഖപ്പെടുത്തിയവനെ മെൻഷൻ ചെയ്യുകയും ചെയ്തു.

ഒരാൾ “ആ കാല് ശകലം പൊക്കിയാൽ കാണാമായിരുന്നു ” എന്ന് താരത്തിന്റെ ഫോട്ടോക്ക് കമന്റ് രേഖപ്പെടുത്തി. അദ്ദേഹത്തിന് താരം നല്ല രീതിയിൽ മറുപടി നൽകുകയും ചെയ്തു. താരത്തിന്റെ മറുപടി ഇങ്ങനെയാണ്..” വീട്ടിൽ അച്ഛനും അമ്മയ്ക്കും സുഖം ആണല്ലേ അല്ലേ? സ്കൂളിലെ അധ്യാപകരോടും കുട്ടി ഇങ്ങനെ തന്നെ ആണല്ലേ സംസാരിക്കാറ്. നല്ല സംസ്കാരം”
എന്ന കമന്റ് രേഖപ്പെടുത്തി, അതേ രീതിയിൽ താരം മറുപടി നൽകി.

പിന്നീട് താരം ആ സ്ക്രീൻഷോട്ട് എടുത്ത് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. ആ ഫോട്ടോയ്ക്ക് താഴെ താരം എഴുതിവെച്ച കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ക്യാപ്ഷൻ ഇങ്ങനെയാണ്..

( profile remove ചെയ്തിരിക്കുന്നതിനാൽ last post ഞാനും പിൻവലിച്ചിരുന്നു i should respect the response but എന്റെ statement ഞാൻ പിൻവലിക്കുന്നില്ല so posting the same without face. Thanks for helping me to remove the account )

ഇതുപോലെ ഉള്ളവർക്കൊക്കെയാണോ സെക്സ് എഡ്യൂക്കേഷൻ കൊടുക്കണം എന്നു പറയപ്പെടുന്നത് നല്ലതാണ് ചിലപ്പോ സംസ്കാരം മാറിയാലോ അല്ലെ? എത്ര വയസ്സ് പ്രായം കാണും ഈ കുട്ടിക്ക്? ഇതുപോലെ പബ്ലിക് ആയി കമന്റ് ഇടുന്നെങ്കിൽ ഒപ്പം പഠിക്കുന്ന കുട്ടികളോടുള്ള ഇടപെടൽ? പ്രായപൂർത്തി ആകാത്ത കുട്ടികളുടെ സാമൂഹ്യ ബോധത്തെ പറ്റി
മാതാപിതാക്കൾ ഒട്ടും ബോധവാന്മാർ അല്ല എന്നതിന്റെ ഒരു ഉദാഹരണം മാത്രം ആണ് ഇത് സത്യത്തിൽ സെക്സ് എഡ്യൂക്കേഷനെക്കാൾ ഇവിടെ ആവശ്യം പേരെന്റ് എഡ്യൂക്കേഷൻ അതോടൊപ്പം പേരെന്റിങ് സ്കിൽസ് വളർത്താനുള്ള മാർഗങ്ങൾ ആണ്

(ഈ post public ആയി ഇട്ടതു ആ കമെന്റ് എനിക്ക് പബ്ലിക് ആയി വന്നത് കൊണ്ടാണ് ഇതിനു മുൻപും ഇതേ അക്കൗണ്ടിൽ നിന്നും ഇതുപോലെ കമെന്റ്സ് വരികയും ഞാൻ ഒഴുവാക്കി വിടുകയും ചെയ്തിട്ടുണ്ട്. ഒരുപാട് fake അക്കൗണ്ടുകൾ ഉള്ള സാഹചര്യത്തിൽ ആ അക്കൗണ്ട് ഉപയോഗിക്കുന്നത് ആരാണ് എന്ന് എനിക്ക് അറിയില്ല. ഞാൻ മനസിലാക്കുന്നത് ഓൺലൈൻ ക്ലാസ്സിന്റെ മറവിൽ തുടങ്ങിയ ഒരു അക്കൗണ്ട് ആണ് ഇത് എന്നാണ്. Anyway ഈ കമെന്റിന്റെ പേരിൽ ആ കുട്ടിയുടെ പ്രൊഫൈലിൽ കയറി ചീത്ത വിളിച്ചു സ്ഥിരം ശീലം ഒഴുവാക്കുന്നത് നന്നായിരിക്കും. ) u can report that account instead. അത് മാത്രം അല്ല അതുപോലെ പേരെന്റിങ് കൺട്രോളിൽ അല്ലാത്ത കുട്ടികൾ ഉപയോഗിക്കുന്നു എന്ന് തോന്നുന്ന അക്കൗണ്ടസും. Fb should change their age criteria while opening an account. Adhar should consider a mandatory tool to start an account in social media. എന്ന് കേരള സൈബർ പോലീസിനെ മെൻഷൻ ചെയ്ത് ആണ് താരം പോസ്റ്റ് അപ്‌ലോഡ് ചെയ്തത്.

Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika