കിടിലൻ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.
ജോസഫ് എന്ന ഒരൊറ്റ സിനിമ മതി മാധുരി ബ്രെഗാൻസാ എന്ന സിനിമ നടിയെ മലയാളികൾക്ക് മനസ്സിലാക്കാൻ. ജോജു ജോർജ് പ്രധാന വേഷത്തിൽ തിളങ്ങിയ സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ സിനിമയായ ജോസഫ് കേരളത്തിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ഈ സിനിമയിലെ ലിസമ്മ എന്ന കഥാപാത്രത്തെ പൂർണതയോടെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ മാധുരി എന്ന നടിക്ക് സാധിച്ചിരുന്നു.
മലയാളം കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് മാധുരി. അഭിനയപ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2018 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്നു. ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.
സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ബിക്കിനി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തുകൊണ്ട് താരം ഒരു സമയത്ത് സോഷ്യൽ മീഡിയയെ പ്രകമ്പനം കൊള്ളിച്ചു. ബോൾഡ് വേഷത്തിലും താരം തിളങ്ങറുണ്ട്. വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് സാരി ഉടുത്ത കിടിലൻ ബോർഡ് വേഷത്തിലുള്ള ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി പ്രചരിക്കുന്നത്. തന്റെ പുതിയ സിനിമയുടെ കഥാപാത്രത്തെയാണ് താരം ഈ ഫോട്ടോയിൽ ആരാധകർക്ക് വേണ്ടി അറിയിച്ചു കൊടുത്തത്.
സാരി ഉടുത്ത് കിടിലൻ ഫോട്ടോ പങ്കുവെച്ച താരം ഫോട്ടോയുടെ ക്യാപ്ഷനിലൂടെ ഇത് പുതിയ സിനിമയുടെ കഥാപാത്രം ആണ് എന്ന് പറയുകയും ചെയ്തു.
കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് അനൂപ് മേനോൻ, പ്രകാശ് രാജ് തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന വരാൽ എന്ന സിനിമയിൽ താരം അവതരിപ്പിക്കുന്ന മല്ലിക എന്ന കഥാപാത്രത്തെയാണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ഈ കഥാപാത്രത്തിന് ജീവൻ നൽകാൻ സാധിച്ചു എന്ന സന്തോഷവാർത്ത താരം പങ്കുവയ്ക്കുകയും ചെയ്തു.
2018 ൽ പുറത്തിറങ്ങിയ എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ജോസഫ് എന്ന സിനിമയിലൂടെ താരം മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റി. പട്ടാഭിരാമൻ, ഇട്ടിമണി മെയ്ഡ് ഇൻ ചൈന, അൽമല്ലു തുടങ്ങിയ മലയാളം സിനിമകളിൽ താരം അഭിനയിച്ചു. കുഷ്ക എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിലും അരങ്ങേറി.