പുഷ്പയുടെ ഐറ്റംസ് ഗാനത്തിനായി നോറ ഫത്തീഹി ചോദിച്ചത് രണ്ടുകോടി!!
സുകുമാർ എഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന സൂപ്പർഹിറ്റ് തെലുങ്കു ബ്രഹ്മാണ്ഡ സിനിമയാണ് പുഷ്പ ദി റൈസ് പാർട്ട് വൺ. മലയാളത്തിലെ ദത്തു പുത്രനും തെലുങ്ക് സൂപ്പർസ്റ്റാറും ആയ യുവതാരം അല്ലു അർജുൻ ആണ് ഈ സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ഒരുപക്ഷേ അല്ലു അർജുൻ ന്റെ കരിയറിൽ കാഴ്ചവെക്കുന്ന ഏറ്റവും മികച്ച പ്രകടനം തന്നെയായിരിക്കും പുഷ്പ എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിൽ വില്ലൻ വേഷം കൈകാര്യം ചെയ്യുന്ന സിനിമ കൂടിയാണ് പുഷ്പ. ഫഹദിന്റെ തെലുങ്ക് അരങ്ങേറ്റം ആണ് ഈ സിനിമയിലൂടെ നടക്കാൻ പോകുന്നത്. അല്ലു അർജുൻ ന്റെ നായികയായി സിനിമയിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത് സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നുംതാരം രശ്മിക മന്ദന ആണ്. മൊത്തത്തിൽ ഒരു വലിയ താരനിര തന്നെ സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്.
ഇപ്പോൾ ഏറ്റവും അവസാനമായി പുറത്ത് വന്ന പുഷ്പ എന്ന സിനിമയുടെ വാർത്ത എന്തെന്ന് വെച്ചാൽ, ബോളിവുഡ് താര സുന്ദരി നോറ ഫത്തീഹി ഈ സിനിമയിൽ ഐറ്റം ഡാൻസിലൂടെ പ്രത്യക്ഷപ്പെടുന്നു എന്നുള്ളതാണ്. താരം ഈ ഐറ്റം ഡാൻസിൽ പ്രത്യക്ഷപ്പെടാൻ വേണ്ടി ചോദിച്ച തുകയാണ് ഏവരെയും ഞെട്ടിച്ചത്. രണ്ട് കോടിയാണ് താരം ആവശ്യപ്പെട്ടതെന്നാണ് പുറത്തു വരുന്ന വാർത്തകൾ.
2015 ൽ പൂരി ജഗന്നാഥ സംവിധാനം ചെയ്ത ജൂനിയർ എൻടിആർ & കാജൽ അഗർവാൾ പ്രധാനവേഷത്തിലെത്തിയ ടെമ്പർ എന്ന തെലുങ്ക് സിനിമയിലെ ഒരു ഐറ്റം ഡാൻസിൽ നോറ ഫത്തീഹി പ്രത്യക്ഷപ്പെട്ടിരുന്നു. ഇറ്റകെ രാച്ചിപ്പടം എന്ന ഐറ്റം ഡാൻസിൽ പ്രത്യക്ഷപ്പെട്ട താരം നാല് ലക്ഷമാണ് അന്ന് പ്രതിഫലമായി ചോദിച്ചത്. അതിന്റെ എത്രയോ മടങ്ങാണ് പുഷ്പ എന്ന സിനിമയിൽ താരം ആവശ്യപ്പെടുന്നത്.
നടി മോഡൽ ഡാൻസർ സിംഗർ പ്രൊഡ്യൂസർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് നോറ. ഹിന്ദി തെലുങ്ക് തമിഴ് മലയാളം എന്നീ ഭാഷകളിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് താരം പ്രേക്ഷകരുടെ പ്രീതി കരസ്ഥമാക്കിയിട്ടുണ്ട്. ഐറ്റം ഡാൻസുകളിൾ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ടുതന്നെ താരം യുവാക്കളുടെ ഹരമാണ്.
പൃഥ്വിരാജ് ഇന്ദ്രജിത്ത് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തി 2015 ൽ പുറത്തിറങ്ങിയ ഡബിൾ ബാരൽ എന്ന മലയാള സിനിമയിലൂടെ പ്രത്യക്ഷപ്പെട്ടു കൊണ്ടാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. ബാഹുബലി, റോക്കി ഹാൻഡ്സം, സത്യമേവജയതേ തുടങ്ങിയ സിനിമകളിലെ ഐറ്റം ഡാൻസുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിഗ് ബോസ് അടക്കമുള്ള പല റിയാലിറ്റി ഷോകളിലും മ്യൂസിക് വീടുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.