ഇൻസ്റ്റാഗ്രാമിൽ വൈറലായി പൂജ ഹെഗ്‌ഡെ യുടെ പുത്തൻ ഫോട്ടോകൾ.
ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെതായ സ്ഥാനമുറപ്പിച്ച താരമാണ് പൂജ ഹെഗ്‌ഡെ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ട്, ആരും കൊതിക്കുന്ന ശരീരസൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ ഈ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. നിലവിൽ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് താരം.
മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തതിന് ശേഷമാണ് സിനിമയിലേക്ക് കടന്നു വരുന്നത്. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ സെക്കൻഡ് റണ്ണറപ്പ് ആണ് താരം. 2012 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം ഇതിനകം 15 ഓളം സിനിമകളിൽ നായിക വേഷം കൈകാര്യം ചെയ്തു.
സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് താരം. ലക്ഷങ്ങളാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കുവെക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിക്കാറുണ്ട്. ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഒരുപാട് ഫോട്ടോകളും നമുക്ക് കാണാൻ സാധിക്കും.
ഏത് വേഷമാണെങ്കിലും താരം കിടിലൻ ലുക്കിലാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ താരത്തിന് ഏതുവേഷവും ചേരുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി പ്രചരിക്കുന്നത്. വെള്ള ഡ്രസ്സിൽ കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.
2012 ൽ ജീവ നായകനായി പുറത്തിറങ്ങിയ മിസ്കിൻ ചിത്രമായ മുഖംമൂടിയിൽ അഭിനയിച്ചുകൊണ്ട് താരം വെള്ളിത്തിരയിലും തമിഴിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് 2014 ൽ നാഗചൈതന്യ നായകനായി പുറത്തിറങ്ങിയ ഒക്കെ ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിലും അരങ്ങേറി. മോഹൻജദാരോ ആണ് താരം അഭിനയിച്ച ആദ്യ ബോളിവുഡ് സിനിമ.
2016 ന് ശേഷം താരം സിനിമയിൽ കൂടുതൽ സജീവമായി. ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ നൊപ്പം രണ്ടു സിനിമകളിൽ നായിക വേഷം കൈകാര്യം ചെയ്തു എന്നുള്ളത് താരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വിജയ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ബീസ്റ്റ് എന്ന സിനിമയിൽ നായികവേഷം കൈകാര്യം ചെയ്യുന്നത് താരമാണ്.