
ഒരുപാട് മേഖലകളിൽ കഴിവ് തെളിയിച്ച മോഹൻ രാമൻ എന്ന നടന്റെ മകളാണ് വിദ്യു ലേഖ. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ താരം സജീവസാന്നിധ്യമാണ്. കോമഡി വേഷങ്ങളിൽ ആണ് താരം കൂടുതലും സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. വളരെ മികച്ച രീതിയിൽ ആണ് കോമഡി രംഗങ്ങൾ താരം സ്ക്രീനിൽ അവതരിപ്പിക്കുന്നത്.

ഈയടുത്താണ് താരം വിവാഹിതയായത്. വിവാഹ ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. വിവാഹശേഷം താരം സ്വിം സൂയിട്ടിൽ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുത പെട്ടിരിക്കുകയാണ് ആരാധകർ.
പക്ഷേ സമൂഹമാധ്യമങ്ങളിൽ കൂടുതലും ചർച്ചയായത് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ വന്ന കമന്റുകൾ ആണ്. വളരെ മോശമായ രീതിയിൽ താരത്തെ ആക്ഷേപിക്കുന്ന കമന്റുകൾ ആണ് ഫോട്ടോക്ക് താഴെ കാണാൻ സാധിച്ചത്. താരത്തിന്റെ ബോർഡ് ഫോട്ടോകൾ കണ്ട് ഡിവോഴ്സ് എപ്പോഴാണ് എന്ന് വരെ പലരും കമന്റ് രേഖപ്പെടുത്തി. ഞരമ്പൻ മാരുടെ ആക്രമണങ്ങൾ കേട്ട് മിണ്ടാതിരിക്കാൻ താരം തയ്യാറായില്ല. അവർക്ക് അതേ നാണയത്തിൽ തന്നെ താരം മറുപടി നൽകുകയായിരുന്നു.

“ പ്രിയപ്പെട്ടവരെ എനിക്ക് പലരും പല രീതിയിലുള്ള മെസേജുകൾ അയക്കുന്നുണ്ട്. എന്നോട് ഡിവോഴ്സ് എപ്പോ ആണെന്ന് വരെ പലരും ചോദിച്ചിട്ടുണ്ട്. ഞാൻ ധരിച്ച ഡ്രസ്സ് ആണത്രേ ഇങ്ങനെ ചോദിക്കാൻ ഉള്ള കാരണം. അമ്മാവന്മാരോടും അമ്മായിമാരോടും, നിങ്ങൾ 1920 കാലഘട്ടത്തിൽ നിന്ന് പുറത്തു വരുക, 2021 ലാണ് ജീവിക്കുന്നത് എന്ന ബോധം നിങ്ങൾക്ക് ഉണ്ടാവട്ടെ.

ഈ കമന്റുകളിൾ എനിക്ക് ഏറ്റവും അത്ഭുതമായി തോന്നിയത്, സ്ത്രീകളുടെ വസ്ത്രധാരണ യാണ് ഡിവോഴ്സിന് കാരണം എന്നുള്ളതാണ്. അങ്ങനെയാണെങ്കിൽ “നല്ല വസ്ത്രം” ധരിക്കുന്നവർ എല്ലാം തന്നെ അവരുടെ വിവാഹ ജീവിതത്തിൽ ഹാപ്പി ആണോ ? എനിക്കൊരു നല്ല ഭർത്താവിനെ ആണ് ലഭിച്ചിട്ടുള്ളത്. ഇത്തരത്തിൽ ചൊറി കമന്റുകൾ രേഖപ്പെടുത്തുന്നവരെ അവോയ്ഡ് ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞു പക്ഷേ എനിക്ക് കഴിയുന്നില്ല… എന്ന് താരം കൂട്ടിച്ചേർത്തു.

2012 ൽ പുറത്തിറങ്ങിയ നീ താനെ എൻ പൊൻവസന്തം എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതേ വർഷം തന്നെ ഏട്ടോ വെള്ളിപൊയിന്ദി മനസ് എന്ന തെലുങ്ക് സിനിമയിലും താരം അരങ്ങേറി. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം കോമഡി വേഷങ്ങളിൽ തിളങ്ങി.





