
മോഡൽ രംഗത്തും സിനിമാ രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് ഈഷ റെബ. 2012 മുതലാണ് താരം സിനിമാ ലോകത്തെ സജീവ സാന്നിധ്യം ആയതു. താരം ഇതിനോടകം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവുകയും ചെയ്തു. മോഡൽ രംഗത്ത് സജീവമായ താരം എംബിഎ പഠിക്കുന്ന സമയത്താണ് സിനിമയിലേക്ക് ക്ഷണം വരുന്നത്.

താരം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് തെലുങ്ക് സിനിമയിൽ ആണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതു വേഷം ധരിച്ചാലും അതീവ സുന്ദരിയാണ് എന്നാണ് താരത്തിന് ഫോട്ടോകൾക്ക് ആരാധകർ കമന്റ് രേഖപ്പെടുത്താനുള്ളത്. വിശേഷ അവസരങ്ങളിൽ താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകൾക്ക് മികച്ച കാഴ്ച കാരെയും നല്ല ആരാധക അഭിപ്രായങ്ങളെയും നേടാൻ സാധിക്കാറുണ്ട്.

2012 ൽ പുറത്തിറങ്ങിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന തെലുങ്ക് സിനിമയിലൂടെ ആണ് താരം അരങ്ങേറ്റം കുറിച്ചത്. താരം ആദ്യമായി പ്രധാന വേഷത്തിൽ എത്തിയത് 2013 ൽ പുറത്തിറങ്ങിയ അന്തക ‘മുണ്ട് ആ തറവാത്ത’ എന്ന സിനിമയിലൂടെയാണ്. ഭാഷ ഏതാണെങ്കിലും മികച്ച പ്രേക്ഷകപ്രീതി താരം സ്വന്തമാക്കിയിട്ടുണ്ട്.

തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം താരം കാഴ്ചവെച്ചിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. താരം തെലുങ്കു സിനിമയ്ക്ക് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. ‘ഓയീ’ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ചെയ്ത വേഷങ്ങൾ എല്ലാം പ്രേക്ഷകർ ഓർത്തിരിക്കുന്നവയാണ്.

ആമി തുമി, ധരാശക്കുടു, അവെ, ബ്രണ്ട് ബാബു, സുബ്രഹ്മണ്യപുരം തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്. ചില കഥാപാത്രങ്ങളുടെ ഡയലോഗുകളും പേരുകളും പോലും പ്രേക്ഷകർക്ക് സുപരിചിതമായ തരത്തിൽ ആഴത്തിലാണ് താരം കഥാപാത്രങ്ങളെ അവതരിപ്പിച്ചത് അതുകൊണ്ടുതന്നെ പ്രേക്ഷകരിൽ നിന്നും നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്തിരുന്നു.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.









