ഇത് കുമ്പളങ്ങി നൈറ്റ്സിലെ സിമി മോൾ തന്നെയല്ലേ… സ്റ്റൈലിഷ് ലുക്കിൽ ഗ്രേസ് ആന്റണി… ഒറ്റനോട്ടത്തിൽ തിരിച്ചറിയുന്നില്ല എന്ന് ആരാധകർ…

താരത്തിന്റെ പുത്തൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നു

മലയാള ചലച്ചിത്ര അഭിനയ മേഖലയിലും  മോഡലിംഗ് രംഗത്തും ഒരുപോലെ അറിയപ്പെടുന്ന താരം ആണ്  ഗ്രേസ് ആന്റണി. അതിനപ്പുറം ക്ലാസിക്കൽ നർത്തകിയുമാണ് താരം. അഭിനയിച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം തുടർച്ചയായി കൊണ്ടു പോകുന്നത് കൊണ്ട് തന്നെ ഒരുപാട് പ്രേക്ഷകപ്രീതിയും പിന്തുണയും താരം നിലനിർത്തുകയാണ്.

താരത്തിന്റെ ആദ്യ ചിത്രം ഹാപ്പി വെഡിങ് ആയിരുന്നു. താരത്തിന് 18 വയസ്സുള്ളപ്പോഴാണ് ഹാപ്പി വെഡിങ് താരം അഭിനയിക്കുന്നത്. പ്രായത്തിന്റെ ചെറുപ്പം അഭിനയ മികവിന് തിളക്കം കൂട്ടുന്നു എന്നാണ് ഹാപ്പിവെഡിങ് താരത്തിന്റെ അഭിനയത്തെക്കുറിച്ച് പ്രശസ്തർ എല്ലാം വിലയിരുത്തിയത്.   2016 മുതൽ ആണ്  താരം അഭിനയ ജീവിതത്തിൽ സജീവമായത്.

കുമ്പളങ്ങി നൈറ്റ്സിലെ അഭിനയമാണ് താരത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രം എന്നാണ് കണക്കാക്കപ്പെടുന്നത്. ഫഹദ് ഫാസിലിന്റെ ഭാര്യ ആയിട്ടായിരുന്നു കുമ്പളങ്ങി നൈറ്റിൽ താരത്തിന്റെ  റോൾ. മലയാളത്തിൽ തന്നെ വലിയ ഒരു ഹിറ്റ് സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. അതിൽ പ്രേക്ഷക ശ്രദ്ധ ഉള്ള ഒരു കഥാപാത്രത്തെ തന്മയത്വത്തോട് കൂടി തന്നെ താരത്തിന് അവതരിപ്പിക്കാൻ സാധിച്ചു.

ചില സിനിമകളിലെ ചെറിയ സീനുകളോ അല്ലെങ്കിൽ ഡയലോഗുകളോ ഒരുപാട് കാലത്തിനു ശേഷവും ഓർക്കപെടാറുണ്ട്. അതുപോലെ ഒന്നാണ് ഹാപ്പി വെഡിങ് സിനിമയിലെ റാഗിംഗ് സീൻ. ഒരിക്കലും മലയാളി പ്രേക്ഷകർ ആ സീൻ മറക്കില്ല. അതുപോലെ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലും മികച്ച അഭിനയ മുഹൂർത്തങ്ങൾ താരം പ്രേക്ഷകർക്ക് സമ്മാനിക്കുകയുണ്ടായി.

ഹാപ്പി വെഡിങ് ലെ അഭിനയം വലിയ പ്രേക്ഷക പിന്തുണ താരത്തിന് നേടിക്കൊടുത്തു എങ്കിലും കുമ്പളങ്ങി നൈറ്റ്സ് ശേഷമാണ്  താരത്തിന്റെ കരിയറിൽ മികച്ച അവസരങ്ങൾ ലഭിക്കുന്നത്.  തമാഷ, ഹലാൽ പ്രണയകഥ,  സാജൻ ബേക്കറി എന്നീ സിനിമകളിലൊക്കെ താരം അഭിനയിച്ചു. ശേഷം അഭിനയിച്ച സിനിമകളിലൂടെയും പ്രേക്ഷക പ്രീതി നിലനിർത്തുന്ന തരത്തിൽ മികച്ച അഭിനയം താരം കാഴ്ചവെച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ ഒന്നാകെ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിനെ പുതിയ ലുക്കിലുള്ള ഫോട്ടോകൾ ആണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്.

സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വല്ലാത്തൊരു മാറ്റം ആണ് എന്നും ഒറ്റനോട്ടത്തിൽ താരത്തെ മനസ്സിലാകുന്നില്ല എന്നും എല്ലാം ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. മാലാഖ പോലെ അഴകായി എന്നും പറഞ്ഞവർ ചെറുതല്ല . മികച്ച പ്രതികരണങ്ങൾ നേടി തന്നെയാണ് ചിത്രങ്ങൾ മുന്നോട്ടു പോകുന്നത്. താരത്തിന്റെ പുതിയ ലുക്ക് ആരാധകർ സ്വീകരിച്ചു എന്ന് ചുരുക്കം.

Grace
Grace
Grace
Grace
Grace
Grace
Grace
Grace
Grace
Grace