മലയാള ചലച്ചിത്ര മേഖലയിലെ മുൻനിര നായികമാരിൽ ഒരാളാണ് അമല പോൾ. മികച്ച അഭിനയം കൊണ്ട് തന്നെയാണ് ഇത്രത്തോളം വലിയ ആരാധക വൃന്തത്തെ താരം നേടിയതും നിലനിർത്തുന്നതും. ഇതിനോടകം മികച്ച ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുമുണ്ട്. മികച്ച പ്രേക്ഷക പിന്തുണയും ആരാധക അഭിപ്രായവും താരം നേടുകയും ചെയ്തു.
താരം സിനിമ മേഖലയിൽ സജീവമായി തുടങ്ങിയത് നീലത്താമര എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ആണ്. എങ്കിലും തമിഴിൽ അഭിനയിച്ച മൈന എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമ അഭിനയ ജീവിതത്തിന് ഒരു ബ്രേക്ക് ലഭിച്ചത് എന്നും അതിനു ശേഷം ഒരുപാട് മികച്ച സിനിമകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചിരുന്നു. സിനിമകളെല്ലാം ഒന്നും മികച്ചതാക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.
സിനിമാ മേഖലയിൽ ആദ്യ വർഷങ്ങൾ പിന്നിട്ടപ്പോൾ ഉണ്ടായ തിരിച്ചറിവുകളെ കുറിച്ച് താരം തുറന്നു പറഞ്ഞത് വലിയതോതിൽ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ജീവിതത്തിലുണ്ടായ ചില മാറ്റങ്ങളെയും തിരിച്ചറിവുകളെയും കുറിച്ച് താരം തുറന്നു പറഞ്ഞത്. വ്യക്തിപരമായി ചെയ്ത പല കാര്യങ്ങളും തന്‍റെ തൊഴിലിൽ തിരിച്ചടി ആയി എന്ന് താരം ഓർത്ത് പറയുകയാണ്.
ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജീവിതത്തെയും സിനിമയെയും രണ്ടായി കാണാനുള്ള കല എനിക്ക് വശമില്ലായിരുന്നു എന്നും 2019 വരെ അങ്ങനെയാണ് കാര്യങ്ങള്‍ പോയ്കൊണ്ടിരുന്നത് എന്നും താരം പറയുകയുണ്ടായി. അതിന്റെ കൂടെ 2020 എന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട വര്‍ഷമാണ് എന്നും താരം തുറന്നു പറഞ്ഞു.
2020 ലാണ് താരത്തിന് അച്ഛൻ മരണപ്പെടുന്നത്. അച്ഛന്‍റെ മരണശേഷം വളരെ ബോധപൂര്‍വ്വം ഞാന്‍ മുന്നോട്ടു പോയി എന്നും എന്‍റെ സ്വകാര്യ ജീവിതം എല്ലാം പുറത്തായതിനാല്‍ എനിക്ക് സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവ് അപ്പോൾ ആണ് ഉണ്ടായത് എന്നും താരം പറഞ്ഞിരുന്നു.
അത് ആത്മ പരിശോധനയുടെ ഘട്ടമായിരുന്നു എന്നും താരം പറയുന്നു. ആ തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ നഗ്നയായത് പോലെ തോന്നി. ഒരു തുറന്ന പുസ്തകം പോലെ എന്നും താരം കൂട്ടിച്ചേർത്തു. കിട്ടിയ സൗഭാഗ്യങ്ങളെ ഉള്‍ക്കൊണ്ട് എനിക്ക് മനോഹരമായി മുന്നോട്ട് പോകാം ജീവിതത്തില്‍ എന്ന തിരിച്ചറിവ് എനിക്ക് ഇപ്പോൾ ലഭിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു.
എനിക്ക് ഒരു സാമൂഹിക ഉത്തരവാദിത്തമുണ്ടെന്നും ഇപ്പോൾ തനിക്ക് ബോധ്യമുണ്ട് എന്നും ഇന്ന് എനിക്ക് എന്‍റെ സ്വകാര്യ ജീവിതവും സിനിമാ ജീവിതവും വേര്‍തിരിച്ച് കാണാന്‍ കഴിയുന്നു എന്നും ആ പോയിന്റില്‍ എത്തിയതിന് ശേഷം ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആണ് എന്നുമെല്ലാം താരം അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.