പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമാ താരമാണ് മീര നന്ദൻ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ അഭിനയജീവിതത്തിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും തരത്തിന് സാധിച്ചു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു.
നടി, റേഡിയോ ജോക്കി, മോഡൽ, ടിവി അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് മീര നന്ദൻ. ഏകദേശം പന്ത്രണ്ട് വർഷത്തോളം താരം സിനിമാലോകത്ത് സജീവമായിരുന്നു. 2017 ലാണ് താരം അവസാനമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് സിനിമയിൽ അഭിനയിച്ചില്ലെങ്കിലും വൈറലായ പല മ്യൂസിക് വീഡിയോകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. സിനിമയിൽ നിന്ന് വിട്ടുനിന്ന താരം പിന്നീട് മോഡൽ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. ശാലീന സുന്ദരിയായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടുതൽ പങ്കുവയ്ക്കുന്നത് ഹോട്ട് ആൻഡ് വേഷത്തിലുള്ള കിടിലൻ ഗ്ലാമർ ഫോട്ടോകളാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യൻ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.
താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കിടിലൻ ഫോട്ടോയാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. മഞ്ഞ ഉടുപ്പിൽ വിൻടേജ് നായികയെപ്പോലെ തിളങ്ങി നിൽക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. സരിൻ രാംദാസ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
സിനിമയിൽ വരുന്നതിനു മുമ്പ് താരം പരസ്യങ്ങളിൽ ആണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ ന്റെ ഓഡിഷനിൽ താരം പങ്കെടുത്തു. പക്ഷേ ആ പരിപാടിയുടെ ആങ്കർ ആയാണ് താരം തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ അമൃത ടീവിയിലും ജീവൻ ടിവിയിലും താരം അവതാരക വേഷത്തിൽ തിളങ്ങിയിട്ടുണ്ട്.
ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ട മുല്ല എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് വാൽമീകി എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിയായി താരം പെട്ടെന്ന് തന്നെ മാറി. തമിഴിലും മലയാളത്തിലുമായി ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തി. ഫിലിം ഫെയർ അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ് തുടങ്ങിയ അവാർഡുകളും താരത്തിന് അഭിനയജീവിതത്തിൽ ലഭിച്ചിട്ടുണ്ട്.