മലയാളത്തിലെ മുൻനിര നടിമാരിലൊരാളാണ് അനുശ്രീ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ തരത്തിൽ സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.
ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ഡയമണ്ട് നെക്ലേസ് ലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടൻമാരോടൊപ്പം ഒരുപാട് മികച്ച സിനിമകളിൽ വേഷമിടാൻ താരത്തിനു സാധിച്ചു. ഒരുപാട് റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്.
ഇപ്പോൾ താരം ട്വല്‍ത്ത് മാൻ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും കിട്ടിയ പുതിയ സഹോദരങ്ങളെ പരിചയപ്പെടുത്തി പങ്കുവെച്ച സ്വിമ്മിംഗ് പൂൾ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിലെല്ലാം തരംഗമായി പ്രചരിക്കുകയും ചെയ്തിരിക്കുന്നത്. മോഹൻലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാൻ. ഇത് ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് ഇതുവരെ വന്ന റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ട്വല്‍ത്ത് മാൻ ചിത്രത്തില്‍ മോഹൻലാലിന് ഒപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് താരം മോഹൻലാലിനോപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. ദൃശ്യം 2 എന്ന ഹിറ്റിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12ത് മാൻ. സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ വലിയ തരംഗമാവാനുള്ള കാരണവും ഈ കൂട്ട് കെട്ട് തന്നെയായിരുന്നു.
കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് 12ത് മാൻ എത്തുക. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍ ആണ് നിർവഹിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. എന്തായാലും ശ്വാസമടക്കി കാണേണ്ട ത്രില്ലര്‍ ചിത്രമായിട്ടു തന്നെയാണ് ട്വല്‍ത്ത് മാനെയും പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.