കിടിലൻ ഡാൻസ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.
മലയാളം കന്നട മറാത്തി തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് ദീപ്തി സതി. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം ആണ് താരം കാഴ്ചവച്ചത്. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ മത്സരിച്ച താരം 2014 ലെ മിസ് കേരള സൗന്ദര്യ മത്സര ജേതാവാണ്. തൊട്ടടുത്ത വർഷം മുതലാണ് താരം സിനിമയിൽ സജീവമായത്.
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഡാൻസർ എന്ന നിലയിലും താരം ഒരുപോലെ കഴിവ് തെളിയിച്ചിട്ടുണ്ട്. കഥക്ക് ഭരതനാട്യം പോലോത്ത ക്ലാസിക്കൽ ഡാൻസ് ഉൾപ്പെടെ മോഡേൺ ലെവൽ ഡാൻസിലും തരത്തിന്റെ കഴിവ് അപാരമാണ്. തന്റെ മൂന്നാം വയസ്സ് മുതൽ താരം ഡാൻസ് പഠിക്കാൻ തുടങ്ങി എന്നുള്ളത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഏഴ് ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുന്നത്.
താരം ഒരു കിടിലൻ ഡാൻസർ കൂടിയാണ്. ഡാൻസ് വീഡിയോകൾ താരം നിരന്തരമായി ഇൻസ്റ്റാഗ്രാം റീൽസിലും മറ്റും പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുത്തൻ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. കുട്ടി ഉടുപ്പിൽ ഗ്ലാമർ ലുക്കിൽ ബോൾഡായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ വീഡിയോ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.
2015 ൽ പുറത്തിറങ്ങിയ നീന എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഒരു മുഴുനീള കള്ളുകുടി എഡിക്റ്റ് ആയ ടോമ്പോയ് കഥാപാത്രത്തെയാണ് നീന എന്ന സിനിമയിൽ താരം അവതരിപ്പിച്ചത്. ആദ്യ സിനിമയിൽ തന്നെ സിനിമ പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് സാധിച്ചു.
തൊട്ടടുത്തവർഷം ജാഗോർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കാനഡയിൽ അരങ്ങേറി. ദുൽഖർ നായകനായി പുറത്തിറങ്ങിയ സോളോ എന്ന ആന്തോളജി സിനിമയുടെ തമിഴ് പതിപ്പിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. പുറത്തിറങ്ങാൻ പോകുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലും താരം വേഷമിടുന്നുണ്ട്. ടെലിവിഷൻ പരിപാടികളിലും വെബ് സീരീസ് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.