കളിയാക്കിയവർക്ക് മുന്നിൽ ഞെട്ടിച്ച മാറ്റവുമായി ഇഷാനി കൃഷ്ണ! 😳🔥 ഈ മാറ്റം അവിശ്വസനീയം എന്ന് ആരാധകർ.!!

in Entertainments

മലയാള ചലച്ചിത്ര മേഖലയിൽ ഇത്രത്തോളം പ്രശസ്തമായ ഒരു കുടുംബം വേറെയുണ്ടാകില്ല. കുടുംബത്തിലെ ചെറുതും വലുതുമായ എല്ലാ അംഗങ്ങളും പ്രേക്ഷകപ്രീതിയും ആരാധക അഭിപ്രായത്തിൽ മികച്ച നിൽക്കുക എന്നത് തന്നെയാണ് അത്ഭുതകരം ആകുന്നത്. അച്ഛനും അമ്മയും നാലു മക്കളുമടങ്ങുന്ന കുടുംബം എല്ലാവർക്കും സുപരിചിതമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നു.

വർഷങ്ങളായി മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് കൃഷ്ണ കുമാർ. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാറും തന്റെ യൂട്യൂബ് ചാനലിലൂടെയും മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലൂടെയും നിരവധി ആരാധകരെ നേടിയ തന്നെയാണ് മുന്നോട്ടു പോകുന്നത്.

അദ്ദേഹത്തിന്റെ രണ്ടു മക്കളും സിനിമ മേഖലയിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച അഭിനേത്രികൾ ആണ്. അഹാനയെ ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. മറ്റൊരു മകൾ ഇശാനി കൃഷ്ണ കുമാർ തന്റെ അഭിനയ ജീവിതം ആരംഭിച്ചിരിക്കുന്നത് തന്നെ  വൺ എന്ന മമ്മുട്ടി ചിത്രത്തിലെ മുഴുനീള കഥാപാത്രത്തിലൂടെയാണ്.

സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ എല്ലാം വളരെ സജീവമായി ഇടപെടുന്ന താരമാണ് ഇഷാനി ഒരുപാട് ഫോളോവേഴ്സും താരത്തിനുണ്ട്. താരം പങ്കുവെക്കുന്ന ഓരോ ഫോട്ടോകളും വീഡിയോകളും സിനിമ കുടുംബ വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എടുക്കാറുള്ളത്. താരം ഭാരം വർദ്ധിപ്പിച്ചതിനു ശേഷം പങ്കുവച്ച ഫോട്ടോകളെല്ലാം വൈറലായിരുന്നു.

താരത്തിന്റെ മേക്കോവർ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇഷാനിയുടെ ട്രെയിനറായ രോഹിത് പ്രതാപ് തന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പൊതുവെ മെലിഞ്ഞ ശരീര പ്രകൃതിയുള്ള താരം വണ്ണം കൂട്ടിയാണ് മേക്കോവർ നടത്തിയിരിക്കുന്നത്. അഞ്ചു മാസം കൊണ്ട് 35 കിലോയിൽ നിന്ന് 53 കിലോയിലേക്കാണ് ഇഷാനിയുടെ ഭാരം ഉയർന്നത്.

ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും മികച്ച വെയിറ്റ് ഗെയിനിംഗ് ട്രാൻസ്ഫോർമേഷൻ എന്ന കുറിപ്പോടെയാണ് ട്രയിനറായ രോഹിത് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിന്നെ ട്രെയിൻ ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നു എന്നാണ് രോഹിത് പങ്കുവെച്ച കുറിപ്പ്. വീഡിയോക്ക് താഴെ മറുപടിയുമായി എത്തിയ താരം എല്ലാ ക്രെഡിറ്റ്സും രോഹിത് ചേട്ടനുള്ളതാണന്ന് പറഞ്ഞിട്ടുമുണ്ട്.

“എൻറെ ജീവിതത്തിൽ ഇങ്ങനെ ഒരു ദിവസം ഉണ്ടാകും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. സന്തോഷവും അഭിമാനവും തോന്നുന്നു. ഇപ്പോൾ എനിക്ക് എന്നോട് തന്നെ മതിപ്പ് തോന്നുന്നു. അതിന് കാരണം നിങ്ങളാണ് ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയ കാര്യമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത് ” മേക്കോവറിനെ കുറിച്ചുള്ള താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

Ishani
Ishani
Ishani
Ishani
Ishani
Ishani
Ishani
Ishani
Ishani

Leave a Reply

Your email address will not be published.

*