കിടിലൻ ഇൻസ്റ്റാഗ്രാം വീഡിയോ പങ്ക് വെച്ച് പ്രിയ താരം.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് പാർവ്വതി നായർ. സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം അബുദാബിയിലെ മലയാളി ഫാമിലിയിൽ ആണ് ജനിച്ചത്. സിനിമയിൽ കടന്നു വരുന്നതിനു മുമ്പ് മോഡലിംഗ് രംഗത്ത് ആയിരുന്നു താരം സജീവമായിരുന്നത്. മോഡലിംഗ് രംഗത്ത് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
ഒരുപാട് കൊമേർഷ്യൽ പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. മിസ് കർണാടക, മിസ് നാവി ക്വീൻ അടക്കമുള്ള ഒരുപാട് അവാർഡുകൾ സൗന്ദര്യമത്സരങ്ങളിൽ താരത്തിന് ലഭിച്ചു. 2014 മുതലാണ് താരം അഭിനയ ലോകത്ത് സജീവമായത്. 2011 ൽ ജയസൂര്യ അനൂപ് മേനോൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ബ്യൂട്ടിഫുൾ എന്ന സിനിമയിൽ സംവിധായകൻ വി കെ പ്രകാശ് താരത്തിന് അവസരം ഓഫർ ചെയ്തിരുന്നു.

പക്ഷേ താരം അവസരം നിഷേധിച്ചു. കാരണം സിനിമയിൽ തന്റെ കരിയർ ആരംഭിക്കുന്നതിനെ കുറിച്ച് താരം ആ സമയത്ത് ചിന്തിച്ചിരുന്നില്ല. പക്ഷേ തൊട്ടടുത്ത വർഷം തന്നെ വി കെ പ്രകാശ് സംവിധാനം ചെയ്ത ആന്തോളജി സിനിമയായ പോപ്പിൻസിൽ താരം അഭിനയിച്ചു കൊണ്ട് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് പല മലയാള സിനിമകളിൽ താരത്തിന് അവസരം ലഭിച്ചു.
സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും മറ്റും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. മോഡൽ ഫോട്ടോ ഷൂട്ട് ലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി താരം വീഡിയോകൾ പങ്ക് വെക്കുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച വീഡിയോ ആണ് വൈറൽ ആയിട്ടുള്ളത്. കിടിലൻ ഹോട്ട് വേഷത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട തരത്തിന്റെ വീഡിയോ വൈറൽ ആയിട്ടുണ്ട്. ഇതിന് മുമ്പും ഇത്തരത്തിലുള്ള കിടിലൻ വിഡിയോയിൽ താരം തിളങ്ങിയിട്ടുണ്ട്.
മലയാളത്തിനു പുറമേ കന്നഡ തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2013 ൽ പുറത്തിറങ്ങിയ സ്റ്റോറി കത്തെ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നഡയിൽ അരങ്ങേറി. അജിത് നായകനായി പുറത്തിറങ്ങിയ എന്നൈ അരിന്തൽ ആണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ. ഇന്ത്യ ചാമ്പ്യന്മാരായ 1983 ലെ വേൾഡ് കപ്പിനെ ആസ്പദമാക്കി പുറത്തിറങ്ങാൻ പോകുന്ന 83 എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ബോളിവുഡിൽ അരങ്ങേറാൻ പോകുന്നത്.













