“കോടികൾ തരാമെന്ന് പറഞ്ഞാലും അതുപോലുള്ള കാര്യങ്ങളിൽ താൻ അഭിനയിക്കില്ല” രമ്യ നമ്പീശന്റെ തുറന്നു പറച്ചിൽ വൈറലാകുന്നു….

in Entertainments

മലയാള ചലച്ചിത്ര മേഖല വൈഭവമുള്ള നായികമാരെ കൊണ്ട് സമ്പന്നമാണ് കൂട്ടത്തിൽ മികച്ച അഭിനയം കൊണ്ട് തുടക്കം മുതൽ ഇതുവരെയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നടിയാണ് രമ്യ നമ്പീശൻ. എത്ര നടിമാർ മാറിമറിഞ്ഞു വന്നാലും രമ്യാനമ്പീശൻ എന്ന അഭിനേത്രിയെ മലയാളി പ്രേക്ഷകർ ഓർത്തിരിക്കാൻ മാത്രം വൈഭവത്തിൽ ഓരോ കഥാപാത്രത്തെയും താരം ചെയ്തു വച്ചു എന്ന് പറയാം.

മലയാളത്തിന് പുറമേ തമിഴ് ഉൾപ്പെടെ മറ്റു നിരവധി ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഭാഷ ഏതാണെങ്കിലും വേഷത്തിന് അനുസരിച്ച് തൻമയത്വത്തോടെ കഥാപാത്രത്തെ കൈകാര്യം ചെയ്യാൻ താരത്തിന് ഒരു പ്രത്യേക കഴിവുണ്ട്. അതുകൊണ്ടുതന്നെ ഭാഷകൾക്ക് അതീതമായി താരം വളരെ പെട്ടെന്ന് ഒരുപാട് വലിയ ആരാധകവൃന്ദത്തെ നേടുകയും ചെയ്തു.

താരം ഓരോ സിനിമകളും വേറിട്ട വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിലുlടെയാണ് പ്രേക്ഷകശ്രദ്ധ ഏറെയും കൈപ്പറ്റിയത്. കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിൽ മറ്റുള്ളവരേക്കാൾ ഒരുപടി മുൻപിൽ ആണ് താരം എന്ന് പറഞ്ഞാൽ തെറ്റാവില്ല. ചെയ്യുന്ന വേഷങ്ങൾ അതിന്റെ മികച്ച രൂപത്തിൽ അവതരിപ്പിക്കാനും താരത്തിന് പ്രയാസമില്ല. അതുകൊണ്ടു തന്നെ പ്രേക്ഷകപ്രീതിയുടെ കാര്യത്തിലും താരം മുൻപന്തിയിലാണ്.

സായാഹ്നം എന്ന സിനിമയിലൂടെയാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് മികച്ച ഒരു ആരാധക വൃന്ദത്തെ കയ്യിലെടുക്കാൻ കഴിഞ്ഞു. അത്രത്തോളം പ്രശംസനീയമായ രൂപത്തിലാണ് അതിലേ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത്. തുടക്കത്തിൽ ലഭിച്ച പ്രേക്ഷകപ്രീതി പിന്നീട് ചെയ്ത് ഓരോ കഥാപാത്രങ്ങളിലൂടെയും താരം നിലനിർത്താൻ ശ്രമിച്ചു.

അഭിനയ വൈഭവം കൊണ്ട് പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് അധികസമയം വേണ്ടി വന്നില്ല. അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി എന്ന നിലയിലും ഗായിക എന്ന നിലയിലും ഇതിനോടകം തിളങ്ങി നിൽക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ ഒന്നിലധികം കഴിവുകൾ കൊണ്ട് ശ്രദ്ധേയമായ വരുടെ കൂട്ടത്തിലും താരത്തിന് പേരുണ്ട്.

ഓം ശാന്തി ഓശാന, ബാച്ചിലർപാർട്ടി തുടങ്ങി നിരവധി ചിത്രങ്ങളിൽ നല്ല ഗാനങ്ങൾ ആലപിച്ചു കൊണ്ട് താരം മലയാള സംഗീത ലോകത്തെയും എന്നും ഓർമ്മിക്കപ്പെടുന്ന വ്യക്തിത്വമായി. താരം ആദ്യമായി പാടിയ ഗാനം ആണ്ടലോണ്ടെ നേരെ കണ്ണില് ചന്ദിരന്റെ പൂലാലാണെ എന്ന് തുടങ്ങുന്ന ഗാനം ആണ്. ഗാനാലാപന രംഗത്തും അസൂയാവഹമായ പ്രേക്ഷകപ്രീതി താരത്തിനുണ്ട്.

ഒരുപാട് സ്റ്റേജ് ഷോകളിൽ നൃത്തം അഭ്യസിച്ചു കൊണ്ടും താരം പ്രേക്ഷകരെ കീഴടക്കിയിട്ടുണ്ട്. പരസ്യത്തിന്റെ മോഡലായി തിളങ്ങിനിന്നിരുന്ന സമയത്താണ് താരം സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. ധാരാളം ബ്രാൻഡുകളുടെയും മറ്റും മോഡലായി പ്രത്യക്ഷപ്പെട്ട താരം ഗ്ലാമർ വേഷങ്ങളും കൈകാര്യം ചെയ്യാൻ യാതൊരു മടിയും ഇല്ല എന്നും താരം തെളിയിച്ചിട്ടുണ്ട്. ഇതിനെല്ലാം അപ്പുറം താരത്തിന് ഒരു വലിയ പ്രത്യേകത നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്നാണ്.

തന്റെ അഭിപ്രായങ്ങൾ ആർക്കു മുന്നിലും തുറന്നുപറയാൻ താരം മടി കാണിക്കാറില്ല. ഈ കഴിവുള്ള അപൂർവ്വ മലയാളി നടിമാരിൽ ഒരാൾ ആണ് താരം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സുള്ള താരത്തിന്റെ വാക്കുകൾ ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയാണ്. താൻ അഭിനയിക്കാൻ തിരഞ്ഞെടുക്കുന്ന പരസ്യ ചിത്രങ്ങളുടെ കുറിച്ചാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്.

ആദ്യമെല്ലാം സൗന്ദര്യം എന്നാൽ നിറം എന്ന ഒരു വ്യാഖ്യാനമാണ് ഉണ്ടായിരുന്നത് എന്നും ഇപ്പോൾ കാലം മാറിയപ്പോൾ അതിനു മാറ്റം വന്നിരിക്കുന്നു എന്നും അതുകൊണ്ടുതന്നെ ഇപ്പോൾ എത്ര കോടികൾ തരാമെന്ന് പറഞ്ഞാലും സൗന്ദര്യ വസ്തുക്കളുടെ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാൻ തനിക്ക് താൽപര്യമില്ല എന്നും ആണ് താരം വ്യക്തമാക്കിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

Ramya
Ramya
Ramya
Ramya
Ramya
Ramya
Ramya
Ramya
Ramya
Ramya
Ramya

Leave a Reply

Your email address will not be published.

*