മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് സാമന്ത. മലയാള സിനിമയിൽ ഇതുവരെ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്കിടയിൽ താരത്തിന് നല്ല സ്വീകാര്യതയാണ്. കാരണം താരം മലയാളികൾ ഇഷ്ടപ്പെട്ട ഒരുപാട് തെലുങ്ക് തമിഴ് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു എന്നതാണ്.
സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചൂടോടെ ചർച്ച ചെയ്തിരുന്നത് സാമന്തയുടെയും നാഗചൈതന്യയുടെയും കുടുംബ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. എല്ലാ അഭ്യൂഹങ്ങൾക്കും വ്യാജവാർത്തകൾക്കും എല്ലാം അപ്പുറം അവർ തന്നെ നേരിട്ട് സോഷ്യൽ മീഡിയയിലൂടെ വിവാഹമോചന വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു.
ഇപ്പോൾ സാമന്ത പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ആരാധകർക്കിടയിൽ ചർച്ചയാക്കുന്നത്. ഫരീദ ഡിയുടെ വാക്കുകളാണ് താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെ അത് സൂചിപ്പിക്കുന്നുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം.
“സ്ത്രീകള്‍ ചെയ്യുമ്പോൾ നിരന്തരം ധാര്‍മികമായ ചോദ്യം ചെയ്യപ്പെടുകയും, അതേസമയം പുരുഷന്മാര്‍ ചെയ്യുമ്പോൾ ധാര്‍മികമായി ചോദ്യം ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് അടിസ്ഥാനപരമായി ധാര്‍മ്മികതയില്ല’” എന്ന ഫരീദ ഡിയുടെ വാക്കുകളാണ് താരം കടമെടുത്തിരിക്കുന്നത്.
ഒക്ടോബർ ആറിനാണ് നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹം നടക്കുന്നത്. അതിനു മുമ്പ് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങൾ ഇരുവരും വിവാഹിതരായത് പക്ഷേ നാല് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം സാമന്തയും നാഗ ചൈതന്യയും വേര്‍പിരിയുകയാണ് ഉണ്ടായത്. നാഗചൈതന്യയുടെ കുടുംബ പേരായ അക്കിനേനി സാമന്തയുടെ പേരിന്റെ കൂടെ നിന്നും നീക്കം ചെയ്തത് മുതൽ പ്രേക്ഷകർ ഇക്കാര്യം ഊഹിച്ചിരുന്നു.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉള്ള താരങ്ങളാണ് നാഗചൈതന്യയും സാമന്തയും എന്നുള്ളതു കൊണ്ട് തന്നെ വിവാഹ മോചന വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. പ്രതീക്ഷക്ക് അപ്പുറത്തേക്ക് പ്രേക്ഷകർക്ക് ആഘാതം ആയിരിക്കുകയാണ് എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്.