അവന് എന്നെ ആയിരുന്നില്ല വേണ്ടത്, എന്റെ ശരീരത്തെ ആയിരുന്നു… അങ്ങനത്തെ രീതികളോട് ഒന്നും എനിക്ക് താല്പര്യമില്ല… തുറന്ന് പറഞ്ഞ് താരം….

in Entertainments

ആസിഫ് അലി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് വീണ നന്ദകുമാർ. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ താരം വളരെ പെട്ടന്ന് നേടിയെടുത്തു.

2017 ൽ പുറത്തിറങ്ങിയ കടംകഥ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പക്ഷേ താരം മലയാളികൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത് ആസിഫ് അലി നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമ കെട്ടിയോൾ ആണെന്റെ മാലാഖ എന്ന സിനിമയിലെ റിൻസി എന്ന കഥാപാത്രത്തിലൂടെയാണ്.

മലയാളത്തിനു പുറമേ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. കോഴിപ്പോര്, ലൗ എന്നീ സിനിമകളിൽ താരം മികച്ച അഭിനയമാണ് കാഴ്ചവച്ചത്. മോഹൻലാൽ നായകനായി പുറത്തുവരുന്ന ബ്രഹ്മാണ്ഡ സിനിമയായ മരക്കാർ അറബിക്കടലിലെ സിംഹം, മമ്മൂട്ടി നായകനായി പുറത്തിറങ്ങാൻ പോകുന്ന ഭീഷ്മപർവ്വം എന്ന സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്.

താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. പല അഭിമുഖങ്ങളിലും താരം പങ്കെടുത്തിട്ടുണ്ട്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും തീരുമാനങ്ങളും താരം അഭിമുഖങ്ങളിൽ വെട്ടി തുറന്നു പറയാറുണ്ട്. ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത് താരം തന്റെ ചെറുപ്പകാലത്ത് സംഭവിച്ച ഒരു പ്രണയവും അതിന്റെ ബ്രേക്കപ്പും ആണ്. വളരെ ആത്മാർത്ഥതയോടെ ആണ് താരം ആ കാര്യം വെളിപ്പെടുത്തിയത്.

കുട്ടികാലത്ത് തന്നെ കാണാൻ ഒട്ടും കൊള്ളില്ലായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് താരം വിഷയം തുടങ്ങുന്നത്. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ആൺകുട്ടികളുമായി നല്ല അടുപ്പമായിരുന്നു എന്നും അതിൽ ഒരാളോട് എനിക്ക് ഭയങ്കര പ്രണയം ആയിരുന്നു എന്നും അന്ന് ഞാൻ അവനോട് തുറന്നു പറഞ്ഞപ്പോൾ, അവൻ അത് മൈൻഡ് ചെയ്തില്ല എന്നും ആണ് താരം പറയുന്നത്.

കുട്ടികാലത്ത് തന്നെ കാണാൻ ഒട്ടും കൊള്ളില്ലായിരുന്നെന്നും അതുകൊണ്ടാണ് അവൻ ആ പ്രണയം നിരസിച്ചത് എന്നും താരം പറഞ്ഞു. ഞാൻ സിനിമയിൽ എത്തിയപ്പോൾ എന്റെ മാറ്റങ്ങൾ കണ്ടു അവൻ എന്നെ അന്വേഷിച്ച് വരുകയും ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. എന്നാൽ ഞാൻ അപ്പോൾ തന്നെ അത് നിരസിക്കുകയും ചെയ്തു എന്നാണ് താരം പറയുന്നത്.

കാരണം അവനു എന്നോട് അപ്പോൾ ആത്മാർത്ഥമായ പ്രണയം തോന്നിയത് കൊണ്ടൊന്നും അല്ലായിരുന്നു എന്നും അവന് എന്നെ ആയിരുന്നില്ല വേണ്ടത്, എന്റെ ശരീരത്തെ ആയിരുന്നു എന്നും എന്റെ ശരീരത്തിന് മാറ്റം വന്നപ്പോൾ ആണ് അവൻ പ്രണയം പറഞ്ഞു എന്റെ അടുക്കൽ വന്നത്. അങ്ങനത്തെ രീതികളോടൊന്നും എനിക്ക് ഒട്ടും താൽപ്പര്യം ഇല്ല. പ്രണയം ആണെങ്കിൽ അതിന്റെ പരിശുദ്ധിയോട് കൂടി പ്രണയിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം എന്നും അവന്റെ ഉദ്ദേശം മനസിലാക്കിയത് കൊണ്ട് തന്നെയാണ് ഞാൻ അത് നിരസിച്ചത് എന്നും താരം പറഞ്ഞു.

Veena
Veena
Veena
Veena
Veena
Veena

Leave a Reply

Your email address will not be published.

*