ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളുമായി ബിഗ് ബോസ് താരം ഋതു മന്ത്ര… 🔥🔥ഇഷ്ടതാരത്തിന്റെ ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ 🥰👌

in Entertainments

മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന ടിവി റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തിലെ പ്രശസ്ത നടൻ മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ ത്രീ വളരെ വിജയകരമായി അവസാനിച്ചു. ഓരോ എപ്പിസോഡുകൾ കഴിയുമ്പോഴും വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരുന്നത്.

സാമൂഹിക സാംസ്കാരിക കലാ രംഗത്തുള്ള ആൾക്കാരാണ് ബിഗ് ബോസിലെ മത്സരാർത്ഥികളായി എത്തിയത്. മണിക്കുട്ടൻ ആണ് വിജയിയായത്. ബിഗ് ബോസ് മലയാളം സീസൺ ത്രീ യിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ മത്സരാർത്ഥിയാണ് ഋതു മന്ത്ര. ബിഗ് ബോസ് ഹൗസിൽ നല്ല മത്സരമാണ് താരം കാഴ്ച വച്ചുകൊണ്ടിരുന്നത്.

വളരെ ഏറെ പ്രേക്ഷക പിന്തുണ കൂടിയുള്ള താരമായിരുന്നു ഋതു മന്ത്ര. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതി സുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പ്രൊഫഷണലി മോഡലായ താരം ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2018 ലെ മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച താരമായിരുന്നു ഋതു മന്ത്ര. മിസ്സ് ടാലെന്റെഡ് അവാർഡ് ജേതാവ് കൂടിയാണ് താരം. ശാലീന സുന്ദരിയായി പല ഫോട്ടോ ഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട്.

മോഡലിന് പുറമേ നല്ലൊരു നടിയും ഗായകിയും കൂടിയാണ് താരം. മലയാള സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു കൊണ്ട് തിളങ്ങാനും താരത്തിന് സാധിച്ചിട്ടുണ്ട്. റെഡ് ഗ്രീൻ ബ്ലൂ, കുമ്പാരീസ്, ഉയരെ, റോൾ മോഡൽസ്, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിൽ വേഷമിടാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

കടന്നുചെന്ന ഓരോ മേഖലയും വളരെ വിജയകരമായി പൂർത്തിയാക്കാൻ താരത്തിന് സാധിക്കുന്നുണ്ട് അതുകൊണ്ടുതന്നെ സിനിമാ മേഖലയിൽ താരത്തിനെ കൂടുതൽ മികച്ച വേഷങ്ങളിൽ ഇനി ഭാവിയിൽ കാണാൻ സാധിക്കും എന്ന് തന്നെയാണ് ഓരോ പ്രേക്ഷകനും അഭിപ്രായപ്പെടുന്നത് ചെയ്തുവെച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യമാകാൻ ഇതിനോടകം താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്.

Rithu
Rithu
Rithu
Rithu

Leave a Reply

Your email address will not be published.

*