മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന നടന വ്യക്തിത്വമാണ് നിമിഷ സജയൻ. അഭിനയിച്ച ആദ്യ സിനിമയിലെ കഥാപാത്രത്തിലൂടെയാണ് താരം ഇപ്പോഴും അറിയപ്പെടുന്നത്. താരം വെള്ളിത്തിരയിലെത്തുന്നത് തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ശ്രീജ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
ആദ്യ സിനിമയിലെ അഭിനയത്തിന് പുതുമുഖ നടിക്കുള്ള വനിതാ ഫിലിം അവാർഡ് താരത്തിന് ലഭിച്ചിരുന്നു. അതിനു ശേഷം മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. 2017 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായത്. തുടക്കം മുതൽ ഇന്നോളവും ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളാണ് താരം ചെയ്തത്.
പഠന സമയത്ത് തന്നെ കലാകായിക രംഗങ്ങളിൽ താരം സജീവമായി പങ്കെടുത്തിരുന്നു. അതുപോലെ തന്നെ മാർഷ്യൽ ആർട്സും ചെറുപ്പം മുതൽ തന്നെ താരം വശമാക്കിയിട്ടുണ്ട്. കൊറിയൻ ആയോധന കലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റു നേടിയത് എടുത്തു പറയേണ്ടതാണ്. കോളേജ് പഠന സമയത്ത് ഫുട്ബോൾ വോളിബോൾ തുടങ്ങി മത്സരങ്ങളുടെ ക്യാപ്റ്റൻ സ്ഥാനവും താരം അലങ്കരിച്ചിരുന്നു.
മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദം പഠിക്കുന്ന സമയത്താണ് അഭിനയം പഠിക്കാൻ കൊച്ചിയിലേക്ക് വരുന്നതും അവിചാരിതമായിട്ടാണെങ്കിലും ആദ്യചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം വരുന്നതും. പിന്നീട് ഒരുപാട് നല്ല സിനിമകൾ താരത്തിന്റെതായി പുറത്തു വന്നു.
ഒരു കുപ്രസിദ്ധ പയ്യൻ, ചോല, മംഗല്യം തന്തുനാനേന, തുറമുഖം, സ്റ്റാൻഡ് അപ്പ്, ബഹാർ, ജിന്ന് എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകൾ ആണ്. കുപ്രസിദ്ധ പയ്യൻ, ചോല എന്നീ സിനിമകൾ വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാൻ സഹായിച്ചു. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയിലെ അഭിനയവും ചർച്ചയായിരുന്നു.
സമൂഹ മാധ്യമങ്ങളിൽ സജീവമായി താരം ഇടപെടാറുണ്ട്. സ്വന്തം അഭിപ്രായങ്ങൾ ആർക്കു മുന്നിലും തുറന്നു പറയാൻ കെൽപ്പുള്ള വ്യക്തിത്വമാണ് നിമിഷ സജയൻ. ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നത് താരത്തിന്റെ പുതിയ ഫോട്ടോയാണ്. വെള്ളച്ചാട്ടത്തിനടുത്ത് മതി മറന്നിരിക്കുന്ന ഫോട്ടോയാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.