സോഷ്യൽ മീഡിയകളിലൂടെ സെലിബ്രേറ്റി സ്റ്റാറ്റസ് അലങ്കരിക്കുന്ന എല്ലാവരുടെയും വിവാഹങ്ങളും മറ്റു ആഘോഷങ്ങളും വലിയ ആരവമായി കൊണ്ടാടാറുണ്ട്. വിവാഹത്തിന് ഒരുങ്ങുന്നത് ഉൾപ്പെടെയുള്ള ഫോട്ടോഷൂട്ടുകൾ തരംഗമായി സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിക്കുകയും ചെയ്യാറുണ്ട്. നല്ല ഫോട്ടോകൾക്ക് വരെ അശ്ലീല കമന്റുകൾ ഇടുന്ന ഒരു സാഹചര്യവും ഇന്നുണ്ട്.
Nindia Loungewear എന്ന് വസ്ത്ര ബ്രാൻഡിന്റെ സ്ഥാപകയായ സഞ്ജന റിഷിയുടെ വിവാഹ ഫോട്ടോകളും വീഡിയോകളും ഇതുപോലെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം വലിയ തരംഗം സൃഷ്ടിച്ച ഒന്നായിരുന്നു. വിവാഹദിനത്തിൽ സാരിയുടുത്തില്ല എന്ന് പറഞ്ഞായിരുന്നു അന്ന് സദാചാരവാദികളും മറ്റും മുറവിളി കൂട്ടിയത്. ഇന്ത്യൻ സംസ്കാരത്തിന് യോജിച്ച വസ്ത്രം ധരിച്ചില്ല എന്ന് ചുരുക്കം.
പാന്റ്സ്യൂട്ട് ധരിച്ചാണ് സഞ്ജന വിവാഹത്തിന് എത്തിയത് എന്നത് സോഷ്യൽ മീഡിയകളിൽ ഒന്നാകെ അന്ന് തരംഗമായിരുന്നു. പരമ്പരാഗത രീതികളെ ഒഴിവാക്കിയ ആദ്യ മോഡലായിരുന്നു സഞ്ജന എന്നും പറയാം. എന്നാൽ വിവാഹ ദിവസത്തെ ഈയൊരു പ്രവർത്തി സൈബർ ആക്രമണങ്ങളെ വിളിച്ചുവരുത്തി. ഒരുപാട് പേരാണ് ഇതിനെ എതിർത്ത് കമന്റുകൾ രേഖപ്പെടുത്തിയത്.
സംസ്കാരത്തിനു ചേരാത്ത വസ്ത്രം ധരിച്ചു എന്ന പേരിലായിരുന്നു സഞ്ജന വിമർശനങ്ങൾക്ക് ഇരയായത്. ഇന്ത്യൻ വംശജനായ ഒരാളെയാണ് സഞ്ചന വിവാഹം കഴിച്ചത് എന്നതുകൊണ്ട് തന്നെ വിവാഹം ചെയ്യാൻ ഇന്ത്യക്കാരനെ പറ്റും അപ്പോൾ പിന്നെ ഇന്ത്യൻ സംസ്കാരത്തെ എന്തിന് ഒഴിവാക്കി എന്ന രൂപത്തിലാണ് കമന്റുകളുടെ പോക്ക് ഉണ്ടായിരുന്നത്.
എന്നാൽ അന്ന് സോഷ്യൽ മീഡിയ മുഴുവൻ എതിർത്തു കൊണ്ടിരുന്ന ആക്രമണങ്ങൾ ഒക്കെ ഇപ്പോൾ ഒരു കിടിലൻ മറുപടിയാണ് സഞ്ജന നൽകിയിരിക്കുന്നത് വിവാഹദിനത്തിൽ സാരി ഉപേക്ഷിച്ചു എന്നത് കൊണ്ട് ഗർഭകാല ഫോട്ടോകളിൽ വെറൈറ്റി ലുക്കിൽ താരം സാരി ചിരിക്കുകയാണ്. വിവാഹ ദിനത്തിൽ ധരിച്ച അതേ പാന്റ് സ്യൂട്ടിനു മുകളിൽ സാരി ധരിച്ചാണ് സഞ്ജനയുടെ പുതിയ ചിത്രം
അലസമായിട്ട സാരിയും ബ്ലേസറുമാണ് ഗർഭകാല ഫോട്ടോകളിൽ സഞ്ജനയുടെ വേഷം. മെറ്റേണിറ്റി ഫോട്ടോഷൂട്ടിനൊപ്പം സഞ്ജന ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പലരും തന്റെ വിവാഹ വസ്ത്രം ഇന്ത്യൻ രീതിക്ക് വിരുദ്ധമാണെന്നാണ് പറഞ്ഞത്. അതുകൊണ്ട് നിങ്ങൾക്കായി ഇക്കുറി ഒരു സാരി ധരിച്ചിരിക്കുന്നു എന്നു പറഞ്ഞാണ് സഞ്ജന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പ്രശംസ നിറഞ്ഞ കമന്റുകൾ മാത്രമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും സഞ്ജന കുറിപ്പിൽ ചേർക്കാൻ മറന്നില്ല.