മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് നിമിഷ സജയൻ. മികച്ച അഭിനയം ആണ് താരത്തിന്റെ ഹൈലൈറ്റ്. അഭിനയിച്ച ആദ്യ സിനിമക്ക് തന്നെ അംഗീകാരങ്ങൾ വാരിക്കൂട്ടിയ താരമാണ് നിമിഷ സജയൻ. 2017 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായത്. ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് ഓരോ സിനിമകളിലും താരം അവതരിപ്പിച്ചത്.
മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദം പഠിക്കുന്ന സമയത്താണ് കൊച്ചിയിലേക്ക് എത്തിയതും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം കിട്ടിയതും. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത് . ഈ ചിത്രത്തിൽ ശ്രീജ എന്ന കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കാൻ താരത്തിന് കഴിഞ്ഞു.
തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ അഭിനയത്തിനാണ് പുതുമുഖ നടിക്കുള്ള വനിതാ ഫിലിം അവാർഡ് താരത്തിന് ലഭിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ അംഗീകാരം ലഭിച്ചതിനു ശേഷം മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. പിന്നീട് താരം അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. അതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കപ്പെടാറുണ്ട്. താരത്തിന്റേതായി പുറത്തു വരുന്ന വാർത്തകളും ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്. മേക്കപ്പില്ലാതെ ആണ് താരം സിനിമകളിൽ അഭിനയിക്കാറുള്ളത് എന്ന വാർത്ത വളരെയധികം ചർച്ചയായിരുന്നു.
ഇപ്പോൾ താരം എന്റെ നിറത്തിലും ചർമ്മത്തിലും ഞാൻ കംഫേർട് ആണ് എന്നും ആരെന്തു പറഞ്ഞാലും എന്നെ ബാധിക്കാറില്ല എന്നും നെഗറ്റീവ് കമന്റുകൾ മൈൻഡ് ചെയ്യാറില്ല എന്നും പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അനാവശ്യ വിമർശനങ്ങൾ ഒന്നും മൈൻഡ് ചെയ്യാറില്ല എന്നും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്ത് ചെയ്യണമെന്ന് എനിക്ക് നിശ്ചയമുണ്ട് എന്നാണ് താരത്തിന്റെ വാക്കുകളുടെ ചുരുക്കം.
ഒരു കുപ്രസിദ്ധ പയ്യൻ, ചോല, മംഗല്യം തന്തുനാനേന, തുറമുഖം, സ്റ്റാൻഡ് അപ്പ്, ബഹാർ, ജിന്ന്, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, മാലിക് ,നായാട്ട്, വൺ എന്നിങ്ങനെ താരം അഭിനയിച്ച സിനിമകളെല്ലാം സിനിമ പ്രേമികൾക്കിടയിൽ അടയാളപ്പെടുത്തി കടന്നു പോയവയാണ്. അഭിനയ മികവ് കൊണ്ട് തന്നെയാണ് താരം അറിയപ്പെടുന്നത്.