
മലയാള സിനിമ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള രണ്ടു സുഹൃത്തുക്കളാണ് രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും. മലയാളത്തിൽ ഏറ്റവും പ്രശസ്തി നേടിയ അവതാരക ആണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് മലയാളികളുടെ ഹൃദയത്തിൽ വളരെ പെട്ടെന്ന് സ്ഥാനം പിടിച്ച ഗായികയാണ് രഞ്ജിനി ജോസ്.

സിനിമ സീരിയൽ നടി മാരെ പോലെ തന്നെ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തികളാണ് അവതാരക വേഷം കൈകാര്യം ചെയ്യുന്നവരും. നിലപാടുകൾ കൊണ്ടും അവതരണ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ രഞ്ജിനി ഹരിദാസിന് കഴിഞ്ഞിട്ടുണ്ട്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏതുരീതിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നു പറയുന്ന അപൂർവം ചില സെലിബ്രിറ്റികളിൽ താരം ഉണ്ട്.

അതുകൊണ്ടുതന്നെ താരം പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. നടി ഗായിക അവകരക എന്നിങ്ങനെ പല മേഖലകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. 2001 മുതൽ താരം ഈ മേഖലയിൽ സജീവമാണ്. സ്റ്റേജ് പ്രോഗ്രാമുകളിൽ അവതാരക വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം മലയാളി പ്രേക്ഷകർക്ക് കൂടുതലും പ്രിയങ്കരിയായി മാറിയത്.

ഒരുപാട് അംഗീകാരങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ് ഫിലിം അവാർഡ്, അമൃത ടിവി ഫിലിം അവാർഡ്, ഏഷ്യാവിഷൻ അവാർഡ്, ഫ്ലവർസ് ടി വി അവാർഡ്സ്, ജയ്‌ഹിന്ദ് ഫിലിം അവാർഡ്, SIIMA അവാർഡ് തുടങ്ങിയവ ഇവയിൽ പ്രധാനപ്പെട്ടതാണ്. ഇതിനെല്ലാം പുറമെ സൗന്ദര്യ മത്സരങ്ങളിലും താരം വിജയിച്ചിട്ടുണ്ട്.

ഭക്തിഗാന ആൽബങ്ങളിൽ പാടികൊണ്ട് പിന്നണി ഗാനരംഗത്ത് എത്തിയ ഗായികയാണ് രഞ്ജിനി ജോസ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആണ് താരം നല്ലൊരു ഗാനവുമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറാൻ അധികം സമയം വേണ്ടി വന്നില്ല. ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം റെഡ് ചില്ലീസിലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു.

മെഡിസിന് സീറ്റ് കിട്ടിയിട്ടും അതു വേണ്ടെന്ന് വെച്ച് സംഗീതലോകത്തേക്ക് കടന്ന പ്രതിഭ കൂടിയാണ് രഞ്ജിനി എന്ന് എടുത്തു പറയേണ്ടത് തന്നെയാണ്. ഏക എന്ന മ്യൂസിക് ബാൻഡും രഞ്ജിനിയുടേതായിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരങ്ങൾ സജീവ സാന്നിധ്യമാണ്. തങ്ങളുടെ അഭിപ്രായങ്ങളും ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകരോട് സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരും പങ്കു വെക്കാറുണ്ട്.

പങ്കുവെക്കുന്നവയെല്ലാം വളരെ പെട്ടന്ന് തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ ആരാധകരുടെ മനം കവർന്നിരിക്കുന്നത് ഇരുവരും ഒന്നിച്ചുള്ള ഒരു ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോയാണ്. ഷോർട്സിൽ കിടിലൻ ലുക്കിൽ ആണ് രഞ്ജിനി ഹരിദാസ് എത്തിയിരിക്കുന്നത്. എന്തായാലും വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു.






