അതൊക്കെ സംഭവിച്ചു ആരുമറിഞ്ഞില്ല, ആ രഹസ്യം വെളിപ്പെടുത്തി പ്രിയതാരം ശ്രിയ.. ഞെട്ടി ആരാധകർ..

in Entertainments

സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുന്ന സെലിബ്രിറ്റികൾ അവരുടെ സന്തോഷ നിമിഷങ്ങൾ ആരാധകരോട് നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആവേശത്തോടെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്യുന്നുണ്ട്. എൻഗേജ്മെന്റ്, കല്യാണം, പ്രസവം തുടങ്ങിയവയൊക്കെ സാധാരണയായി നാം സോഷ്യൽ മീഡിയയിൽ കാണുകയും ചെയ്യുന്നുണ്ട്.

ഇത്തരത്തിൽ കുടുംബത്തിലെ പുതിയ ഒരു സന്തോഷവാർത്ത ആരാധകറോട് പങ്കുവെച്ചിരിക്കുകയാണ് സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരം ശ്രേയ ശരൺ. ജീവിതത്തിൽ പുതിയൊരു അതിഥിയും കൂടി എത്തി എന്ന് സന്തോഷവാർത്തയാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ശ്രേയ ആരാധകർക്ക് പങ്കുവെച്ചത്. താൻ ഒരു കുട്ടിയുടെ അമ്മയായി എന്ന സന്തോഷമാണ് അറിയിച്ചത്.

തന്റെ കുടുംബത്തിലെ ഓരോ സന്തോഷ നിമിഷങ്ങൾ താരം സാധാരണയായി ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കു വെക്കാറുണ്ട്. ഇപ്പോൾ ഭർത്താവും കുട്ടിയും ഒന്നിച്ചുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് കിടിലൻ ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്. ക്യാപ്ഷൻ ഇങ്ങനെയാണ്.

“Hello people , we had a crazy but the most beautiful 2020 quarantine . While the whole world was going through a beautiful turmoil , our world changed for ever …. To a world full of adventures , excitement and learning. We are blessed to have an Angel in our life . We are so grateful to God!”

എല്ലാവരും കൊറോണ ഭീതിയിൽ വിഷമത്തിൽ ആയപ്പോൾ 2020-ലെ ക്വാറന്റൈൻ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആയിരുന്നു. ഒരുപാട് സാഹസങ്ങളും അത്ഭുതങ്ങളും നിറഞ്ഞ നിമിഷങ്ങൾ. ഞങ്ങളുടെ ജീവിതത്തിൽ ഒരു മാലാഖ വന്നെത്തി. സർവ്വസ്തുതിയും ദൈവത്തിന്. എന്നാണ് താരം ആർധകാരോട് വീഡിയോ പങ്ക് വെച്ച്കൊണ്ട് പറഞ്ഞത്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം തെലുങ്ക് തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ ആണ് സജീവമായി നിലകൊള്ളുന്നത് കൂടാതെ മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2001 ൽ ഇഷ്ടം എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ട് വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട താരം തൊട്ടടുത്തവർഷം നാഗർജുന നായകനായി പുറത്തിറങ്ങിയ സന്തോഷം എന്ന സിനിമയിലൂടെ സൗത്ത് ഇന്ത്യയിൽ അറിയപ്പെട്ടു. ഒരുപാട് മികച്ച സിനിമകളിൽ സൗത്ത് ഇന്ത്യയിലെ പല സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

Shriya
Shriya
Shriya
Shriya
Shriya
Shriya
Shriya
Shriya
Shriya

Leave a Reply

Your email address will not be published.

*