സ്റ്റൈലിഷ് ലുക്കിൽ ഒരു സ്കൂൾ ഗേൾ…😍🔥 പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് അനിഖ സുരേന്ദ്രൻ….പൊളി👌🥰

in Entertainments

മലയാള സിനിമ പരിചയപ്പെടുത്തുന്ന ബാലതാരങ്ങൾ ഉൾപ്പെടെ എല്ലാ അഭിനേതാക്കളും മികച്ച അഭിനയവും അതിനൊത്ത സൗന്ദര്യവും പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ബാല താരങ്ങളായി സിനിമാലോകത്ത് വരുന്നവരിൽ അധികവും നായിക വേഷങ്ങളിൽ പോലും നിറഞ്ഞ കൈയടി സ്വീകരിക്കുന്നത്. ഇത്തരത്തിൽ ബാല താരമായി സിനിമാ ലോകത്ത് വന്ന്  തന്റെതായ അഭിനയ വൈഭവം കൊണ്ട് ഒരുപാട് മികച്ച കഥാപാത്രങ്ങളെ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അഭിനേത്രിയാണ് അനിഖ സുരേന്ദ്രൻ.

2010 മുതലാണ് താരം സിനിമാഭിനയ മേഖലയിൽ സജീവമായി തുടങ്ങിയത്. അരങ്ങേറ്റ ചിത്രം മലയാള ഭാഷയിൽ ആയിരുന്നുവെങ്കിലും തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ, വിശ്വാസ്വം എന്നിവയിലൂടെയാണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. യെന്നൈ അറിന്താൽ 2015 ലും വിശ്വാസം 2019 ലുമായിരുന്നു. ഓരോ സിനിമകളിലൂടെയും താരം നേടുന്നത് ലക്ഷക്കണക്കിന് പുതിയ ആരാധകരെയാണ്.

മലയാളത്തിൽ പുറത്തിറങ്ങിയ പല സിനിമകളിലെയും താരം അഭിനയിച്ച കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസ്സുകളിൽ ഉണ്ട്. 2013 പുറത്തിറങ്ങിയ 5 സുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിനാണ് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയത്. കഥ പറയുന്നു എന്ന സിനിമയിലെ കഥാപാത്രവും താരത്തിന്റെ പ്രശസ്തി വർദ്ധിപ്പിച്ചിട്ടുണ്ട്.

ഓരോ കഥാപാത്രങ്ങളെയും അതിന്റെ ആഴത്തിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കുന്നതു കൊണ്ടു തന്നെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് ഈ ചെറിയ വർഷത്തിനുള്ളിൽ സാധിച്ചിട്ടുണ്ട്. ദ ഗ്രേറ്റ് ഫാദർ എന്ന സിനിമയിലെ സാറാ ഡേവിഡ്, ഭാസ്കർ ദി റാസ്കൽ എന്ന സിനിമയിലെ ശിവാനി എന്നീ കഥാപാത്രങ്ങൾ വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

സിനിമകൾക്ക് പുറമേ ഹ്രസ്വ ചിത്രങ്ങളിലും താരം അഭിനയിച്ചു. 2012 പുറത്തിറങ്ങിയ അമർനാഥ്, 2015 പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളായ MAA, കളേഴ്സ് ഓഫ് ലൈറ്റ് എന്നിവയും മികച്ച പ്രതികരണങ്ങളാണ് നേടിയത്. മികച്ച പ്രേക്ഷക പ്രീതിയുള്ള താരമാണ് അനിഖ സുരേന്ദ്രൻ. ഹ്രസ്വ ചിത്രങ്ങളിൽ ആണെങ്കിലും സിനിമകളിൽ ആണെങ്കിലും പരസ്യത്തിൽ പോലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്ന് പ്രേക്ഷകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത് പുതിയ ഫോട്ടോ ഷൂട്ട് ആണ്. സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പുതിയതായി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച ചിത്രങ്ങൾക്ക് ഓരോന്നിനും പ്രേക്ഷകർ മികച്ച പ്രതികരണങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.

Anikha
Anikha
Anikha
Anikha
Anikha
Anikha
Anikha
Anikha
Anikha
Anikha

Leave a Reply

Your email address will not be published.

*