ചലച്ചിത്ര മേഖലയിലെ സജീവ സാന്നിധ്യമാണ് അനുമോൾ. മലയാളത്തിന്റെ പുറമേ തമിഴ്, ബംഗാളി സിനിമകളിലും താരം അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്. ഇവൻ മേഘരൂപൻ എന്ന സിനിമയാണ് അനുമോളുടെ ആദ്യത്തെ മലയാള സിനിമ. 2010 ൽ കണ്ണുക്കുള്ളെ എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്.
ടെലിവിഷൻ രംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. സ്വന്തമായി യൂട്യൂബിൽ അനുയാത്ര എന്ന ചാനലുണ്ട്. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, എന്നീ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. ചായില്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്നെ കഥാപാത്രങ്ങൾ ഒരുപാട് ആരാധകരെ താരത്തിന് നേടി കൊടുത്തവയാണ്.
2009 മുതലാണ് താരം ചലച്ചിത്ര മേഖലയിൽ സജീവമാകുന്നത്. വെടിവഴിപാട് എന്ന ചിത്രത്തിൽ ഒരു അഭിസാരികയുടെ കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത് ആ കഥാപാത്രം സ്വീകരിക്കാൻ താരം കാണിച്ച ധൈര്യത്തിന് പ്രേക്ഷകർ ഒന്നടങ്കം പ്രശംസിച്ചിരുന്നു. ഇതുവരെ താരം ചെയ്ത ഓരോ കഥാപാത്രങ്ങളും മറ്റൊന്നിൽ നിന്ന് വ്യത്യസ്തത പുലർത്തിയത് കൊണ്ട് താരത്തെ ആക്ടിങ് ജീനിയസ് എന്നാണ് വിളിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സ് ഉള്ള താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ചെയ്യാറുണ്ട്. താരമിപ്പോൾ അഭിനയ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നത്.
എനിക്കൊരു സ്വപ്ന കഥാപാത്രമൊന്നും ഇല്ല ജീവിതം അതിന്റെ രീതിയിൽ ഞാൻ വിചാരിച്ചതു പോലെ പോകുന്നുണ്ട്. സ്വപ്നങ്ങൾ കാണാൻ എനിക്ക് ഭയമാണ് എന്നൊക്കെയാണ് താരം പറയുന്നത്. ഇതിനോടൊപ്പം തന്നെ സിനിമ മേഖലയിൽ നടക്കുന്ന ചൂഷണങ്ങൾക്കെതിരെ തന്റെ അഭിപ്രായവും താരം തുറന്നു പറയുന്നുണ്ട്.
സ്വന്തം നിലപാടിൽ ഉറച്ച് നിന്നാൽ ആരും ആരെയും ചൂഷണം ചെയ്യില്ല. എന്നെ സംബന്ധിച്ച് ഞാൻ ബോൾഡായി സംസാരിക്കും. വീട്ടുകാർ അങ്ങനെയാണെന്നെ വളർത്തിയത്. ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ ഞാൻ പ്രതികരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗിക പീഡനാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല എന്നാണ് താരം പറഞ്ഞത്.
വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല. അപ്പോഴും പറയാതിരിക്കുന്നതാണ് മാന്യത. സിനിമയിൽ ഗ്ലാമറസായി അഭിനയിക്കാൻ സമ്മതിച്ചതിനു ശേഷം നിർബന്ധത്തിനു വഴങ്ങിയാണ്, ഭീഷണി പെടുത്തിയത് കൊണ്ടാണ് എന്നൊക്കെ പറയുന്നതിൽ അർത്ഥമില്ല എന്നും താരം പറഞ്ഞു. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണം എന്നും താരം ചേർത്ത് പറയുന്നുണ്ട്.