മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യണമെന്നില്ല. ഒന്നോ രണ്ടോ സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ട് കൊണ്ട് മലയാളി സിനിമാപ്രേമികളുടെ മനസ്സിൽ നിത്യവസന്തം ആയി മാറിയ ഒരുപാട് നടീനടന്മാർ നമ്മുടെ സിനിമാ ലോകത്ത് ഉണ്ട്. അഭിനയിച്ച സിനിമയിൽ മികച്ച പ്രകടനം കാഴ്ചവച്ചു എന്നതാണ് കാരണം.
ഇത്തരത്തിൽ കേവലം രണ്ട് സിനിമയിലൂടെ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച താരമാണ് ധന്യ അനന്യ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് ഈ രണ്ടു സിനിമകളിലും താരം കാഴ്ചവെച്ചത്. തന്നിൽ സംവിധായകൻ അർപ്പിച്ച വിശ്വാസം പൂർണ്ണമായും കാത്തുസൂക്ഷിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. താരത്തിന്റെ അഭിനയത്തിന് നിറഞ്ഞ കയ്യടി ആണ് പ്രേക്ഷകർ നൽകിയത്.
ഈ അടുത്ത് നമ്മെ വിട്ടു പോയ പ്രശസ്ത സംവിധായകൻ സച്ചി എഴുതി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പൃഥ്വിരാജ് ബിജുമേനോൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സിനിമ കേരളക്കരയിൽ വൻ ഹിറ്റ് ആയിരുന്നു. സൗത്ത് ഇന്ത്യയിലെ മറ്റു ഭാഷകളിലേക്കും സിനിമ റീമേക്ക് ചെയ്യപ്പെട്ടു.
ഒരുപാട് താരനിര അണിനിരന്ന അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രം തന്നെയാണ് ധന്യ അനന്യ എന്ന കലാകാരി അവതരിപ്പിച്ചത്. കോൺസ്റ്റബിൾ ജെസ്സി എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാൻ താരത്തിന് സിനിമയിൽ സാധിച്ചിട്ടുണ്ട്.
താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട് . ഇപ്പോൾ താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇത് അയ്യപ്പനും കോശിയിലെ കോൺസ്റ്റബിൾ ജെസ്സി തന്നെയല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.
കിടിലൻ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. ഇതിനുമുമ്പ് ഇത്രയും സുന്ദരിയായി താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. സാരിയിൽ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നു.
താരം അഭിനയിച്ച മറ്റൊരു പ്രധാനപ്പെട്ട സിനിമയാണ് ഓപ്പറേഷൻ ജാവ. ഈ സിനിമയിൽ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിനായകൻ അവതരിപ്പിച്ച രാമനാഥൻ എന്ന കഥാപാത്രത്തിന്റെ ഭാര്യ ജാനകിയുടെ വേഷമാണ് ഓപ്പറേഷൻ ജാവ എന്ന സിനിമയിൽ താരം അവതരിപ്പിച്ചത്. ഈ സിനിമയിലും താരത്തിന്റെ അഭിനയം ഏറെ പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു.