പർദ്ദക്കുള്ളിൽ ഒളിക്കണം എങ്കിൽ എന്തിനാണ് ഇത്രയും പഠിച്ചത്… വിമർശിച്ചവന്ന് കിടിലൻ മറുപടി നൽകി സനാ ഖാൻ…

സിനിമ സീരിയൽ മേഖലയിലുള്ളവർക്ക് എല്ലാം പഴയ കാലങ്ങളെ അപേക്ഷിച്ച് ഒരുപാട് ആരാധകരും സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം നിറഞ്ഞ ഫോളോവേഴ്സും ഉള്ള കാലഘട്ടമാണിത്. ഇതിന്റെ നന്മ വശങ്ങളുള്ളതുപോലെതന്നെ ദോഷവശങ്ങളും ഇല്ലാതിരിക്കില്ല. ചെറിയ വിഷയങ്ങൾക്ക് പോലും വലിയ പഴികൾ ഇവർ കേൾക്കേണ്ടി വരുന്നതും ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ വഴി തന്നെയാണ്.

ഇത്തരത്തിലുള്ള സിനിമ-സീരിയൽ നടിമാരും സെലിബ്രേറ്റ് സ്റ്റാറ്റസ് അലങ്കരിക്കുന്ന എല്ലാവരും പല തരത്തിലാണ് വിമർശനങ്ങൾ കേൾക്കുന്നത്. അഭിനയമാണ് പ്രൊഫഷൻ എന്നിരുന്നാലും വ്യക്തിജീവിതത്തിലെ ചെറിയ തീരുമാനങ്ങളിൽ പോലും വലിയ തരത്തിലുള്ള വിമർശനങ്ങളും ആരോപണങ്ങളും ഇത്തരത്തിലുള്ളവർക്ക് നേരിടേണ്ടി വരാറുണ്ട്.

ഇത്തരത്തിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ട സിനിമ താരമാണ് സനാ ഖാൻ. ഒരു സമയത്ത് സിനിമാമേഖലയിൽ തരംഗം സൃഷ്ടിക്കാൻ മാത്രം മികവിൽ അഭിനയിക്കുകയും അത്തരത്തിലുള്ള വസ്ത്ര ജീവിതരീതിയുമായി മുന്നോട്ടുപോവുകയും ചെയ്തതിനുശേഷം ഇസ്ലാമിക രീതികൾ തുടങ്ങിയപ്പോഴാണ് താരത്തിന് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നത്. ഇസ്ലാം മതം ശരിയായ രീതിയിൽ ഉൾക്കൊണ്ടുകൊണ്ട് സിനിമയിൽനിന്ന് വിട്ട് നിന്നതിന്റെ പേരിലാണ് താരം സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

താരമിപ്പോൾ കൂടുതലും ഇസ്ലാമിക വേഷങ്ങൾ ധരിച്ചുള്ള ഫോട്ടോകളും അത്തരത്തിലുള്ള ക്യാപ്ഷനുകളും പോസ്റ്റുകളും ആണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷകർ അടങ്ങിയിരിക്കാത്തതും. താരം സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾക്ക് താഴെ സദാചാര കമന്റ്‌കളുമായി ഒരുപാട് പേര് രംഗത്ത് വരാറുണ്ട്. താരത്തിന്റെ വസ്ത്രധാരണയെ വിമർശിച്ച് ആണ് കൂടുതലും കമന്റുകൾ കാണാൻ സാധിക്കുന്നത്.

ഏറ്റവും അവസാനം ഒരുത്തൻ താരത്തിന്റെ പർദ്ദ ധരിച്ച് ഫോട്ടോ കമന്റ് രേഖപ്പെടുത്തിയതാണ് കൂടുതൽ വിവാദമായത്. അദ്ദേഹം രേഖപ്പെടുത്തിയ കമന്റ് ഇങ്ങനെയാണ്. “നിങ്ങൾക്ക് പർദ്ദക്കുള്ളിൽ ഒളിക്കണം എങ്കിൽ നിങ്ങൾ പഠിച്ച വിദ്യാഭ്യാസം കൊണ്ട് എന്താണ് ഉപകാരപ്പെടുന്നത്.” ഈ ചോദ്യത്തിന് വളരെ വ്യക്തമായി തന്നെ താരം മറുപടി നൽകുകയായിരുന്നു.

“സഹോദരാ പർദ്ദക്കുള്ളിൽ ഞാൻ സന്തോഷവതിയാണ്. എന്റെ കാര്യങ്ങൾ വളരെ സന്തോഷത്തോടുകൂടി ഞാൻ നോക്കുന്നുണ്ട്. എനിക്ക് സപ്പോർട്ടായി എന്റെ ഭർത്താവും ഭർതൃ വീട്ടുകാരും ഉണ്ട്. ദൈവം എന്നെ ഓരോ രീതിയിൽ സംരക്ഷിക്കുന്നു, ഞാന് വിദ്യാഭ്യാസവും പൂർത്തിയാക്കിയിരിക്കുന്നു. അപ്പോൾ ഇതൊരു വിജയം അല്ലേ?” എന്നാണ് സന മറുപടി നൽകിയത്.

Sana
Sana