മലയാള ചലച്ചിത്ര പ്രേക്ഷകരിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. അഭിനയത്തിന് അപ്പുറം നർത്തകി, മോഡൽ എന്നീ നിലകളിലെല്ലാം താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. 2014 മുതൽ ആണ് താരം ചലച്ചിത്ര മേഖലയിൽ സജീവമായത്. 2018 ൽ പുറത്തിറങ്ങിയ വിജയകരമായ ക്വീൻ എന്ന സിനിമയിലെ നായികാ കഥാപാത്രം വളരെയധികം ശ്രദ്ധേയം ആയി.
ചെറിയ വയസ്സിൽ തന്നെ ഒരുപാട് വൈഭവങ്ങൾ ഒരുമിച്ചു ചേർന്ന ബഹുമുഖ പ്രതിഭയാണ് താരം. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസിലൂടെയാണ് താരം ടെലിവിഷൻ മേഖലയിലേക്ക് അരങ്ങേറുന്നത്. ബാലതാരമായി ചലചിത്ര വീഥിയിലേക്ക് കടന്നുവന്ന് താരത്തിന്റെ മനം മയക്കുന്ന പുഞ്ചിരിയും തനിമയാർന്ന അഭിനയവും തന്നെയാണ് താരത്തെ മേഖലയിൽ നിലനിർത്തുന്നത് .
ബാല്യകാലസഖി എന്ന ചലച്ചിത്രത്തിൽ ഇഷാ തൽവാർന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ പാർവ്വതിയുടെ കുട്ടിക്കാലം അഭിനയിച്ചതും അപ്പോത്തിക്കിരി എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ മകളുടെ വേഷവും ശ്രദ്ധേയമായി എങ്കിലും ക്വീൻ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രവും ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രവും ഏറെ പ്രേക്ഷക പിന്തുണ നേടിക്കൊടുത്തിരുന്നു.
അമൃത ടിവി സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസ് സിക്സിലെ വിജയിയായിരുന്നു താരം. സൂപ്പർ ഡാൻസർ ജൂനിയറിലും താരം പങ്കെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെതായി പുറത്തുവരുന്ന ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുള്ളത്.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോകളാണ്. പുത്തന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആ ഫോട്ടോഷൂട്ടിലെ ഒരു ചിത്രം എഡിറ്റിംഗ് സിംഹങ്ങളുടെ കൈയ്യിൽ കിട്ടുകയും സാനിയയുടെ പോസിങ്ങിന് അനുസരിച്ച് എഡിറ്റിംഗ് ചെയ്ത ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്.
തേങ്ങ പൊതിക്കൽ, മുറ്റമടി, ക്രിക്കറ്റ്, തൂമ്പാപ്പണി എന്നിങ്ങനെ ഒരുപാട് സന്ദർഭങ്ങളിലേക്ക് താരത്തിന്റെ ഒരേ ഫോട്ടോ തന്നെ എഡിറ്റ് ചെയ്തു ചേർത്തതാണ് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഫോട്ടോഷൂട്ടിന് ഫോട്ടങ്ങൾ തരംഗമായ അതുപോലെതന്നെ എഡിറ്റിംഗ് ഫോട്ടോകളും വളരെ പെട്ടെന്നാണ് ആരാധകർക്കിടയിലൂടെ പ്രചരിച്ചത്. പലതരത്തിലുള്ള കമന്റുകൾ ആണ് ഓരോ പ്രേക്ഷകരും രേഖപ്പെടുത്തുന്നത്.