
മോഡലിംഗ് രംഗം മുൻപത്തെക്കാൾ കൂടുതൽ ഇപ്പോൾ പോപ്പുലറാണ്. അതുകൊണ്ട് തന്നെയാണ്
സിനിമയിലേക്കും മറ്റു അഭിനയ മേഖലയിലേക്കും എത്തിപ്പെടാൻ സാധാരണക്കർ ഉപയോഗിക്കുന്ന ഒരു ഉപാധിയായി മോഡലിംഗ് ഇപ്പോൾ മാറിയിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന ആശയം വിജയിക്കുന്നിടത്ത് അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാം.



മനുഷ്യ ജീവിതത്തിലെ നിഖില ആഘോഷങ്ങൾക്കും ഫോട്ടോ എടുത്തും വീഡിയോ പിടിച്ചും മറ്റുള്ളവർക്ക് ഷയർ ചെയ്യാനും തുടങ്ങിയപ്പോഴാണ് മോഡലിംഗ് രംഗം ഇത്രത്തോളം സാധാരണക്കാരുടെ ജീവിതത്തിലേക്ക് ഇറങ്ങി വന്നതും. ഈ അടുത്ത കാലത്താണ് മോഡൽ ഫോട്ടോ ഷൂട്ടുകൾ കൂടിയതും.



അതുകൊണ്ട് തന്നെ ആരും ശ്രദ്ധിക്കാതെ പോകുന്ന ചെറിയ കാര്യങ്ങൾ പോലും ഫോട്ടോ ഷൂട്ട്ടുകൾക്ക് ആശയമാക്കി. ഇതുവരെ കൊണ്ടുവരാത്ത ഒരു ആശയവും വസ്ത്ര ധാരണവും ഒക്കെ കൊണ്ട് വരാനും ഫലിപ്പിക്കാനും ഒക്കെയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ ശ്രദ്ധിക്കുന്നത്. വെറൈറ്റി കൊണ്ടുവരാൻ കഴിഞ്ഞാൽ സംഭവം ഹിറ്റായി.



വെറൈറ്റി കൊണ്ടുവരാനുള്ള തത്രപ്പാടിലാണ് ഇപ്പോൾ യുവത്വം. സംസ്കാരത്തിന്റെ അതിർ വരമ്പുകൾ ലംഘിച്ചുവരെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടതും അതുകൊണ്ടൊക്കെ തന്നെയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ളവ കൂടുതൽ സമൂഹ മാധ്യമങ്ങളിൽ കാണുന്നതിന്റെയും പിന്നിൽ ഇത് തന്നെയാണ് കാരണം.



ഓരോ ദിവസവും പുതിയ താരം ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ തറവാടിന്റെ പശ്ചാത്തലത്തിൽ ഗ്രാമീണത തുളുമ്പുന്ന ഒരു ഫോട്ടോ ഷൂട്ട് ആയി എത്തിയിരിക്കുകയാണ് വന്ദന പൊന്നൂസ്. ജിത്ത് എന്ന ഫോട്ടോഗ്രാഫർ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പഴമ മനസ്സിന് നൽകുന്ന കുളിർമയാണ് ഈ ഫോട്ടോകളും പകരുന്നത്.



പണ്ടത്തെ കാലത്ത് തറവാടുകളിൽ തമ്പുരാട്ടിമാർ ധരിച്ചിരുന്ന വേഷത്തിൽ ആണ് മോഡൽ എത്തിയിരിക്കുന്നത്. വേഷം അതായതു കൊണ്ട് പരിഹസിച്ചു കൊണ്ടും കളിയാക്കിക്കൊണ്ടും കമന്റുകൾ രേഖപ്പെടുത്തുന്നവർ കുറവല്ല. പക്ഷെ തറവാടിന്റെ പശ്ചാത്തലത്തിന് അനുയോജ്യമായ വേഷം തന്നെയാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല.




